വിദ്യാര്‍ഥികളില്‍ ലഹരിയുടെ ഉപയോഗം വര്‍ധിക്കുന്നു; തടയാന്‍ സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകള്‍

ലഹരി വസ്തുക്കളുടെ ഉപയോഗം വിദ്യാര്‍ഥികളില്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ജുവനൈല്‍ ജസ്റ്റീസ് കമ്മറ്റിയുടെ നിര്‍ദ്ദേശപ്രകാരമാണ് സ്ഥാപന മേലധികാരി അധ്യക്ഷനും, വാര്‍ഡ് മെമ്പര്‍, കൗണ്‍സിലര്‍, പോലിസ്, എക്‌സൈസ്, അധ്യാപക രക്ഷകര്‍ത്യ സംഘടന, വ്യാപാരി, ഓട്ടോ തൊഴിലാളി പ്രതിനിധികള്‍ ഉള്‍പ്പെടുന്ന വിപുലമായ സംവിധാനം എല്ലാ സ്‌കൂളുകളിലും ലീഗല്‍ സര്‍വീസ് അതോരിറ്റിയുടെ നേതൃത്വത്തില്‍ ഒരുക്കുന്നത്

വിദ്യാര്‍ഥികളില്‍ ലഹരിയുടെ ഉപയോഗം വര്‍ധിക്കുന്നു; തടയാന്‍  സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകള്‍

കൊച്ചി: സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളില്‍ കഞ്ചാവും മയക്കുമരുന്നുമടക്കമുള്ള ലഹരിയുടെ ഉപയോഗം വര്‍ധിച്ചുവരുന്നതായി അനുദിനം റിപോര്‍ടുകള്‍ പുറത്തുവന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വിദ്യാലയങ്ങള്‍ ലഹരിവിമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ സ്‌കൂള്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുകള്‍ക്ക് തുടക്കം കുറിക്കുന്നു. ലഹരി വസ്തുക്കളുടെ ഉപയോഗം വിദ്യാര്‍ഥികളില്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ജുവനൈല്‍ ജസ്റ്റീസ് കമ്മറ്റിയുടെ നിര്‍ദ്ദേശപ്രകാരമാണ് സ്ഥാപന മേലധികാരി അധ്യക്ഷനും, വാര്‍ഡ് മെമ്പര്‍, കൗണ്‍സിലര്‍, പോലിസ്, എക്‌സൈസ്, അധ്യാപക രക്ഷകര്‍ത്യ സംഘടന, വ്യാപാരി, ഓട്ടോ തൊഴിലാളി പ്രതിനിധികള്‍ ഉള്‍പ്പെടുന്ന വിപുലമായ സംവിധാനം എല്ലാ സ്‌കൂളുകളിലും ലീഗല്‍ സര്‍വീസ് അതോരിറ്റിയുടെ നേതൃത്വത്തില്‍ ഒരുക്കുന്നത്.

ഒരോ ദിവസം ചെല്ലുന്തോറും ലഹരിയ്ക്കടിമപ്പെടുന്ന വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിച്ചു വരികയാണ്.വിദ്യാര്‍ഥികളെ വലയില്‍ വീഴ്ത്താന്‍ വന്‍ മാഫിയ സംഘങ്ങളാണ് കൊച്ചി അടക്കമുള്ള വന്‍ നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്.ലഹരി വസ്തുക്കള്‍, അശ്ലീല സാഹിത്യം, പുകയില ഉല്‍പന്നങ്ങള്‍ തുടങ്ങിയവയുടെ വിതരണ ശ്യംഖലകള്‍ കണ്ടെത്തി തടയുന്നതിന് ജനപിന്തുണയോടെയുള്ള കര്‍മ്മ പരിപാടികള്‍ സ്‌കൂള്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുകള്‍ മുഖേന നടപ്പിലാക്കും. സ്‌കൂള്‍ സമയങ്ങളില്‍ പുറത്ത് ചുറ്റികറങ്ങുന്ന വിദ്യാര്‍ഥികളുടെ കാര്യത്തിലും ഇടപെടലുകള്‍ ഉണ്ടാകും. മൂന്ന് മാസം കൂടുമ്പോള്‍ ജില്ലാ ജുവൈനല്‍ ജസ്റ്റീസ് ബോര്‍ഡിന് റിപോര്‍ട്ടും നല്‍കും. രാജ്യാന്തര ലഹരിവിരുദ്ധ ദിനമായ ജൂണ്‍ 26 ന് മുന്നോടിയായി സ്‌കൂളുകളില്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഇതിന്റെ ഭാഗമായുള്ള എറണാകുളം ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ 9 ന് എറണാകുളം സെന്റ് തെരേസാസ് കോളജ് ഓഡിറ്റോറിയത്തില്‍ നടക്കും.

RELATED STORIES

Share it
Top