Big stories

എല്ലാ കള്ളന്‍മാരുടെയും പേരില്‍ മോദിയുണ്ട്: പരാമര്‍ശത്തില്‍ ഉറച്ച് രാഹുല്‍ ഗാന്ധി

എല്ലാ കള്ളന്‍മാരുടെയും പേരുകള്‍ക്കൊപ്പം മോദി എന്നു വന്നത് എങ്ങനെയാണെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തില്‍ സൂറത്ത് കോടതിയില്‍ മാനനഷ്ട കേസ് നിലവിലുണ്ട്. ഇന്നു കോടതിയില്‍ ഹാജരായ രാഹുല്‍ ഗാന്ധി തന്റെ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ചില്ല.

എല്ലാ കള്ളന്‍മാരുടെയും പേരില്‍ മോദിയുണ്ട്:   പരാമര്‍ശത്തില്‍ ഉറച്ച് രാഹുല്‍ ഗാന്ധി
X

സൂറത്ത്: എല്ലാ കള്ളമാരുടേയും പേരില്‍ മോദിയുണ്ടെന്ന പരാമര്‍ശത്തില്‍ ഉറച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. താന്‍ പറഞ്ഞതില്‍ തെറ്റു തോന്നുന്നില്ലെന്നും സത്യത്തെ നിശബ്ദമാക്കാനുള്ള ശ്രമങ്ങള്‍ നടക്കില്ലെന്നും രാഹുല്‍ ഗാന്ധി കോടതിയില്‍ പറഞ്ഞു.

എല്ലാ കള്ളന്‍മാരുടെയും പേരുകള്‍ക്കൊപ്പം മോദി എന്നു വന്നത് എങ്ങനെയാണെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തില്‍ സൂറത്ത് കോടതിയില്‍ മാനനഷ്ട കേസ് നിലവിലുണ്ട്. ഇന്നു കോടതിയില്‍ ഹാജരായ രാഹുല്‍ ഗാന്ധി തന്റെ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ചില്ല. തനിക്കെതിരെ ഫയല്‍ ചെയ്തിരിക്കുന്ന കേസുകളെ കുറിച്ച് ബോധ്യമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

കേസ് പരിഗണിക്കുന്നത് ഡിസംബര്‍ 10 ലേക്ക് മാറ്റി. സൂറത്തിലെ ബിജെപി എംഎല്‍എ പുര്‍ണേഷ് മോദിയാണ് രാഹുലിനെതിരെ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് കര്‍ണാടകയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയത്. 'കള്ളന്മാരുടെയെല്ലാം പേരുകളില്‍ എങ്ങനെയാണ് മോദി എന്നു വന്നത്. നരേന്ദ്ര മോദി, ലളിത് മോദി, നീരവ് മോദി എല്ലാവരുടേയും പേരില്‍ മോദിയുണ്ട്' ഇതായിരുന്നു രാഹുല്‍ പറഞ്ഞത്.

Next Story

RELATED STORIES

Share it