Big stories

കൊവിഡ്-19: അമേരിക്കയില്‍ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

നേരത്തേ, സ്‌പെയിനിലും കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

കൊവിഡ്-19: അമേരിക്കയില്‍ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
X

വാഷിങ്ടണ്‍: കൊവിഡ്-19 മഹാമാരി വ്യാപിക്കുന്നത് തടയുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രാദേശികസമയം വെള്ളിയാഴ്ച വൈകീട്ട് മൂന്നോടെ വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഫെഡറല്‍ ഫണ്ടില്‍നിന്ന് 50,000 കോടി യുഎസ് ഡോളര്‍ അനുവദിക്കും. അടിയന്തര പ്രവര്‍ത്തന കേന്ദ്രങ്ങള്‍ ഉടന്‍ സജ്ജമാക്കാന്‍ എല്ലാ സംസ്ഥാനങ്ങളോടും നിര്‍ദേശിച്ചിട്ടുണ്ട്. അടുത്ത എട്ട് ആഴ്ചകള്‍ നിര്‍ണായകമാണ്. നാം കൊറോണ വൈറസിനെ കുറിച്ച് പഠിച്ച് അതിനെ അതിജീവിക്കും. രാജ്യത്തെ എല്ലാ ആശുപത്രികളോടും അടിയന്തര സന്നദ്ധതാ പദ്ധതി ആവിഷ്‌കരിക്കാനും ട്രംപ് ആഹ്വാനം ചെയ്തു. സ്വകാര്യ മേഖല ഉള്‍പ്പെടെയുള്ളവരുടെ സഹായം തേടും. രാജ്യവ്യാപകമായി ടെസ്റ്റ് കിറ്റുകളുടെ അഭാവമുണ്ടെന്ന വിമര്‍ശനങ്ങള്‍ക്കിടയിലാണ് ട്രംപിന്റെ ആഹ്വാനം.

ടെലിമെഡിസിന്‍ ഉള്‍പ്പെടെയുള്ള അധിക നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നതിനോ അധിക ജീവനക്കാരെ കയറ്റാന്‍ ആശുപത്രികളെ അനുവദിക്കുന്നതിനോ ഉള്‍പ്പെടെ ദേശീയ ആരോഗ്യ സെക്രട്ടറിക്ക് യുഎസ് ആരോഗ്യ സെക്രട്ടറിക്ക് വിശാലമായ പുതിയ അധികാരം നല്‍കും. ടെസ്റ്റ് കിറ്റുകള്‍ വിന്യസിക്കുന്നതില്‍ പിന്നിലായതിന്റെ പേരില്‍ യുഎസ് അധികൃതര്‍ ആശങ്കയിലാണ്. വൈറസ് കണ്ടുപിടിക്കാനുള്ള കഴിവിനപ്പുറം വൈറസ് പടരാന്‍ ഇത് കാരണമാവുന്നുണ്ടെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിമര്‍ശനം. ഒരു മണിക്കൂറിനുള്ളില്‍ ഫലങ്ങള്‍ നല്‍കുന്ന ടെസ്റ്റുകള്‍ വികസിപ്പിക്കാനായി രണ്ട് ലാബുകള്‍ക്ക് 1.3 മില്യണ്‍ ഡോളര്‍ ധനസഹായം നല്‍കുമെന്ന് ട്രംപ് ഭരണകൂടം വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. പുതിയതും വേഗതയേറിയതുമായ കൊറോണ വൈറസ് പരിശോധനയ്ക്കായി യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ സ്വിസ് ഫാര്‍മസ്യൂട്ടിക്കല്‍ ഭീമന്‍ റോച്ചെക്ക് ഇതിനകം അടിയന്തര അനുമതി നല്‍കിയിട്ടുണ്ട്. ഇതിന്റെ ഫലമായി, അരലക്ഷം അധിക ടെസ്റ്റ് കിറ്റുകള്‍ അടുത്ത ആഴ്ച ആദ്യം ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രംപ് പറഞ്ഞു. ടെസ്റ്റ് സ്ഥലങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഞായറാഴ്ച രാത്രി പ്രഖ്യാപിക്കും. അടുത്ത ആഴ്ച 1.4 ദശലക്ഷം ടെസ്റ്റുകള്‍ കൂടി ലഭ്യമാവുമെന്ന് പ്രതീക്ഷിക്കുന്നതായും ഒരു മാസത്തിനുള്ളില്‍ അഞ്ച് ദശലക്ഷം ടെസ്റ്റുകള്‍ ലഭ്യമാവുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തേ, സ്‌പെയിനിലും കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ശനിയാഴ്ച മുതല്‍ 15 ദിവസത്തേക്ക് അടിയന്തരാവസ്ഥ നിലവില്‍വരുമെന്ന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചെസ് അറിയിച്ചിരുന്നത്.




Next Story

RELATED STORIES

Share it