യുജിസി മാനദണ്ഡങ്ങള്‍ പാലിച്ചില്ല; മൂന്ന് ലോ കോളജ് പ്രിന്‍സിപ്പല്‍മാരുടെ നിയമനം ട്രൈബ്യൂണല്‍ റദ്ദാക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് ലോ കോളജ് പ്രിന്‍സിപ്പല്‍മാരുടെ നിയമനം റദ്ദാക്കി കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍. യുജിസി മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. തിരുവനന്തപുരം ഗവ.ലോ കോളജ് പ്രിന്‍സിപ്പല്‍ ബിജു കുമാര്‍, തൃശൂര്‍ ഗവ. ലോ കോളജ് പ്രിന്‍സിപ്പല്‍ വി ആര്‍ ജയദേവന്‍, എറണാകുളം ലോ കോളജിലെ ബിന്ദു എം നമ്പ്യാര്‍ എന്നിവരുടെ നിയമനമാണ് റദ്ദാക്കിയത്.
മൂവരുടെയും നിയമനത്തില്‍ യുജിസി മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നില്ലെന്നാണ് ട്രൈബ്യൂണലിന്റെ കണ്ടെത്തല്‍. മാനദണ്ഡം അനുസരിച്ച് സെലക്ഷന്‍ കമ്മറ്റി രൂപീകരിച്ച് നിയമനം നടത്താന്‍ സര്‍ക്കാരിന് ട്രൈബ്യൂണല്‍ നിര്‍ദേശം നല്‍കി. പ്രിന്‍സിപ്പല്‍ നിയമനം ചോദ്യം ചെയ്ത് എറണാകുളം ലോ കോളജിലെ അധ്യാപകനായ ഡോ. എസ് എസ് ഗിരിശങ്കറാണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്. രണ്ടുവര്‍ഷത്തെ ഹിയറിങ്ങിന് ശേഷമാണ് നടപടി.
RELATED STORIES
കോഴിക്കോട് വാഹനാപകടം; സ്കൂട്ടര് യാത്രക്കാരി മരിച്ചു
24 March 2023 4:56 AM GMTകണ്ണൂര് കോട്ടയിലെ ലൈറ്റ് ആന്റ് സൗണ്ട് ഷോ അഴിമതിക്കേസ്: എ പി...
24 March 2023 12:32 AM GMTസംസ്ഥാനത്ത് മൂന്ന് ദിവസം മഴയ്ക്കും കടല്ക്ഷോഭത്തിനും സാധ്യതയെന്ന്...
23 March 2023 4:31 PM GMTസംസ്ഥാനത്ത് കൊവിഡ് കേസുകള് കൂടുന്നു; അതീവ ജാഗ്രത തുടരണമെന്ന്...
23 March 2023 4:22 PM GMTകളിക്കളത്തില് ഇഫ്താറുമായി ചെല്സി
23 March 2023 1:39 PM GMTബിജെപിക്ക് എംപിയെ തരാമെന്ന വാഗ്ദാനം അപകടകരം; ജോസഫ് പാംപ്ലാനിക്കെതിരേ...
23 March 2023 12:55 PM GMT