- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ദലിത് തൊഴില്‍ അവകാശ പ്രവര്‍ത്തക നൊദീപ് കൗറിനു ജാമ്യം

നേരത്തേ കവര്‍ച്ചാശ്രമം ആരോപിച്ച് ചുമത്തിയ മറ്റൊരു കേസിലും കൗറിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. മുക്തര്‍ ജില്ലയിലെ ഗിയാദര്‍ ഗ്രാമവാസിയായ നോദീപ് കൗറിനും കൂട്ടാളികള്‍ക്കുമെതിരേ മൂന്ന് കേസുകളാണ് പോലിസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഡിസംബര്‍ 28 ന് കുണ്ട്‌ലി പോലിസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ആദ്യം ജാമ്യം ലഭിച്ചത്.
ജനുവരി 12 മുതലാണ് കൗറിനെ ജയിലിലടച്ചത്. വ്യാവസായിക യൂനിറ്റ് ഉരോധവുമായി ബന്ധപ്പെട്ട് പോലിസ് സംഘത്തെ നൊദീപ് കൗറും കൂട്ടാളികളും ആക്രമിച്ചതായും മസ്ദൂര്‍ അധികാര്‍ സംഘതന്‍ അംഗങ്ങള്‍ ജീവനക്കാരെയും മാനേജ്‌മെന്റ് അംഗങ്ങളെയും മര്‍ദിച്ചെന്നുമാണ് സോനാപത്ത് പോലിസ് ആരോപിക്കുന്നത്. സംഘര്‍ഷത്തില്‍ ഒരു വനിതാ കോണ്‍സ്റ്റബിള്‍ ഉള്‍പ്പെടെ ഏഴ് പോലിസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായും പോലിസ് അവകാശപ്പെടുന്നു. ഇതിന്റെ പേരിലാണ് ഇന്ത്യന്‍ ശിക്ഷാനിയമം 148, 149, 384 വകുപ്പുകള്‍ പ്രകാരം കൗറിനെ അറസ്റ്റ് ചെയ്തത്. കേന്ദ്രസര്‍ക്കാരിനെതിരായ കര്‍ഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തുവന്നതിന് പിന്നാലെയാണ് ഹരിയാന സര്‍ക്കാര്‍ നോദീപ് കൗറിനെതിരായ നടപടി.
കുണ്ട്‌ലി വ്യവസായ മേഖലയിലെ തൊഴിലാളികള്‍ക്കിടയില്‍ മസ്ദൂര്‍ അധികാര്‍ സംഘതന്‍ യൂനിയനില്‍ പ്രവര്‍ത്തിക്കുന്ന 23കാരിയായ നൊദീപ് കൗര്‍ കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയുമായി 1500 തൊഴിലാളികളുമായാണ് ഡിസംബറില്‍ അണിചേര്‍ന്നത്. ജനുവരി 12ന് ഇവരെ പോലിസ് അറസ്റ്റുചെയ്തു. ജോലിയില്‍നിന്നും പിരിച്ചുവിട്ടു. നൊദീപിനെ അറസ്റ്റുചെയ്‌തെന്ന കാര്യം പോലും പോലിസ് വെളിപ്പെടുത്തിയിരുന്നില്ല. പ്രതിഷേധം ശക്തമായതോടെയാണ് കര്‍ണാല്‍ ജയിലിലുണ്ടെന്ന് പോലിസ് സമ്മതിച്ചത്. വൈദ്യപരിശോധന നടത്താനോ കോടതിയില്‍ ഹാജരാക്കാനോ പോലിസ് തയ്യാറായില്ലെന്നും മാതാവും സഹോദരി രാജ്‌വീര്‍ കൗറും വെളിപ്പെടുത്തിയിരുന്നു. അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ മരുമകള്‍ മീനാ ഹാരിസ് ട്വീറ്റ് ചെയ്തതോടെ കൗറിന്റെ അറസ്റ്റും പീഡനവും സാമൂഹിക മാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയ്ക്കിടയാക്കിയിരുന്നു.
Dalit Labour Activist Nodeep Kaur Granted Bail
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















