Big stories

കുട്ടികളിലെ കൊവിഡ് വാക്‌സിനേഷന്‍ വേഗത്തിലാക്കണം; മുന്നറിയിപ്പുമായി എയിംസ് മേധാവി

കു​ട്ടി​ക​ളി​ലെ പ്ര​തി​രോ​ധ​ശേ​ഷി മു​തി​ർ​ന്ന​വ​രു​ടേ​തി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ കൊ​വി​ഡ് വാ​ക്‌​സി​ൻറെ ല​ഭ്യ​ത അനുസ​രി​ച്ച് കു​ട്ടി​ക​ൾ​ക്ക് വാ​ക്‌​സി​ൻ വി​ത​ര​ണം ചെ​യ്യു​ന്ന ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്ക​ണം.

കുട്ടികളിലെ കൊവിഡ് വാക്‌സിനേഷന്‍ വേഗത്തിലാക്കണം; മുന്നറിയിപ്പുമായി എയിംസ് മേധാവി
X

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കുട്ടികളിൽ കൊവിഡ് വാക്സിനേഷൻ വേ​ഗത്തിലാക്കണം എന്ന് എയിംസ് മേധാവി. എ​ട്ട് ​മു​ത​ൽ 12 വ​യ​സ് വ​രെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾക്ക് കൊവി​ഡ് വാ​ക്‌​സി​നേ​ഷ​ൻ ന​ട​പ​ടികളുടെ വേ​ഗം കൂട്ടണം എന്നാണ് എ​യിം​സ് ഡ​യ​റ​ക്ട​ർ ഡോ ​ര​ൺ​ദീ​പ് ഗുലേറി​യ പറയുന്നത്.

കു​ട്ടി​ക​ളി​ലെ പ്ര​തി​രോ​ധ​ശേ​ഷി മു​തി​ർ​ന്ന​വ​രു​ടേ​തി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ കൊ​വി​ഡ് വാ​ക്‌​സി​ൻറെ ല​ഭ്യ​ത അനുസ​രി​ച്ച് കു​ട്ടി​ക​ൾ​ക്ക് വാ​ക്‌​സി​ൻ വി​ത​ര​ണം ചെ​യ്യു​ന്ന ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്ക​ണം. കൊവിഡ് വാക്സിനേഷനിൽ അ​സു​ഖ​ങ്ങ​ളു​ള്ള കുട്ടി​ക​ൾ​ക്ക് കൂ​ടു​ത​ൽ പരി​ഗ​ണ​ന ന​ൽ​ക​ണം.

കൊവി​ഡ് മ​ഹാ​മാ​രി​യെ പ്ര​തി​രോ​ധി​ക്കാ​ൻ നമ്മൾ ചെയ്യേണ്ട അ​ടു​ത്ത മാ​ർ​ഗം അ​താ​ണെ​ന്നും ര​ൺ​ദീ​പ് ഗു​ലേ​റി​യ പ​റ​ഞ്ഞു. കൊ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ടം ഇ​തു​വ​രെ അ​വ​സാ​നി​ച്ചി​ട്ടി​ല്ലെ​ന്നും എ​യിം​സ് മേ​ധാ​വി ചൂണ്ടിക്കാണിച്ചു. ഭാരത് ബയോടെക്കിന്റെ കൊവാ​ക്സി​ന് ലോ​കാ​രോ​ഗ്യ സംഘടനയു​ടെ അം​ഗീ​കാ​രം ഉ​ട​ൻ ല​ഭി​ക്കു​മെ​ന്നാണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Next Story

RELATED STORIES

Share it