Big stories

രാജ്യത്ത് 24 മണിക്കൂറിനുളളില്‍ 4,03,738 പേര്‍ക്ക് കൊവിഡ്; 4,092 പേര്‍ മരിച്ചു

രാജ്യത്ത് 24 മണിക്കൂറിനുളളില്‍ 4,03,738 പേര്‍ക്ക് കൊവിഡ്; 4,092 പേര്‍ മരിച്ചു
X

ന്യൂഡല്‍ഹി: രാജ്യത്ത് നാലാം ദിവസവും കൊവിഡ് രോഗബാധിതരുടെ എണ്ണം നാല് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 4,03,738 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,22,96,414 ആയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ശനിയാഴ്ച മാത്രം 3,86,444 പേരാണ് കൊവിഡ് മുക്തരായത്. രാജ്യത്തെ ആകെ കൊവിഡ് രോഗമുക്തരുടെ എണ്ണം 1,83,17,404 ആണ്.

ഇപ്പോള്‍ രാജ്യത്ത് 37,36,648 സജീവ രോഗികളാണ് ഉള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,092 പേരാണ് രോഗം വന്ന് മരിച്ചത്. ആകെ മരണങ്ങള്‍ 2,42,362 ആയി.

മെയ് എട്ടാം തിയ്യതി വരെ ഐസിഎംആര്‍ കണക്കനുസരിച്ച് 30,22,75,471 സാംപിളുകള്‍ രാജ്യത്ത് പരിശോധനയ്ക്ക് വിധേയമാക്കി. 18,65,428 സാംപിളുകള്‍ ശനിയാഴ്ച മാത്രം പരിശോധിച്ചു.

മെയ് ഏഴാം തിയ്യതി വരെ 16,94,39,663 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്.

ജനുവരി 16നാണ് രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്‍ പദ്ധതി തുടങ്ങിയത്.

Next Story

RELATED STORIES

Share it