ചാര്‍ട്ടേഡ് വിമാനങ്ങളില്‍ എത്തുന്നവര്‍ക്ക് കൊവിഡ് പരിശോധന: നിബന്ധന ഒഴിവാക്കും; ആന്റിബോഡി ടെസ്റ്റ് മതിയെന്ന് സര്‍ക്കാര്‍
വിദേശത്തുനിന്ന് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ എത്തുന്ന പ്രവാസികള്‍ കോവിഡ്19 ഇല്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണമെന്ന് കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ അറിയിച്ചത്. 48 മണിക്കൂറിനുള്ളില്‍ നടത്തിയ പരിശോധനാ റിപ്പോര്‍ട്ടാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്.

തിരുവനന്തപുരം: കടുത്ത പ്രതിഷേധമുയര്‍ന്നതോടെ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് കൊവിഡ് പരിശോധന നടത്തണമെന്ന നിബന്ധന സര്‍ക്കാര്‍ ഒഴിവാക്കിയേക്കും. വിമാനയാത്രയ്ക്കു മുന്‍പ് ആന്റിബോഡി ടെസ്റ്റ് നടത്തിയാല്‍ മതിയെന്നാണ് പുതിയ തീരുമാനം.വിദേശത്തുനിന്ന് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ എത്തുന്ന പ്രവാസികള്‍ കോവിഡ്19 ഇല്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണമെന്ന് കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ അറിയിച്ചത്. 48 മണിക്കൂറിനുള്ളില്‍ നടത്തിയ പരിശോധനാ റിപ്പോര്‍ട്ടാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്.
വിദേശങ്ങളില്‍നിന്ന് എത്തുന്നവരില്‍ കൊവിഡ് കണ്ടെത്തുന്ന സാഹചര്യത്തിലായിരുന്നു ഈ നിബന്ധന. ഇത് ഈമാസം 20ന് പ്രാബല്യത്തില്‍ കൊണ്ടുവരാനായിരുന്നു തീരുമാനിച്ചിരുന്നത്.
എന്നാല്‍ വന്ദേഭാരത് മിഷന്റെ ഭാഗമായി രാജ്യത്തെത്തുന്നവര്‍ക്ക് ഇത്തരം നിബന്ധനകള്‍ ഇല്ലെന്നിരിക്കെ ഈ നിബന്ധന കൊണ്ടുവരുന്നത് പ്രവാസികള്‍ക്കിടയില്‍നിന്ന് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കൂടാതെ പല രാജ്യങ്ങളിലും വലിയ തുകയാണ് പരിശോധനയ്ക്ക് വേണ്ടിവരിക. നിലവിലെ സാഹചര്യത്തില്‍ പ്രവാസികള്‍ക്ക് ഇത് താങ്ങാനാവില്ലെന്ന് പ്രവാസി വിരുദ്ധ തീരുമാനം സര്‍ക്കാര്‍ ഉടന്‍ പിന്‍വലിക്കണമെന്നും നിരവധി സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
RELATED STORIES
സവര്ക്കര് ദൈവമെന്ന് ഉദ്ധവ് താക്കറെ; അദ്ദേഹത്തോടുള്ള അനാദരവ്...
27 March 2023 5:05 AM GMTഅദാനിയുടെ പേര് പറയുമ്പോള് എന്തിനീ വെപ്രാളം; മോദിയെ വെല്ലുവിളിച്ച്...
26 March 2023 8:44 AM GMTസുപ്രിംകോടതിക്കെതിരായ പരാമര്ശം; ഉവൈസിക്കെതിരായ നടപടി അലഹബാദ്...
26 March 2023 8:07 AM GMTരാഹുലിനെതിരായ നടപടി: നാളെ രാജ്ഘട്ടില് കോണ്ഗ്രസിന്റെ കൂട്ടസത്യാഗ്രഹം
25 March 2023 1:00 PM GMT'മാപ്പ് പറയാന് ഞാന് സവര്ക്കര് അല്ല'; അദാനിയുടെ കമ്പനികളില് 20000...
25 March 2023 9:03 AM GMTകര്ണാടകയില് കോണ്ഗ്രസിന്റെ ആദ്യ സ്ഥാനാര്ഥി പട്ടികയായി; ഖാര്ഗെയുടെ...
25 March 2023 5:11 AM GMT