Big stories

സംസ്ഥാനത്ത് നാല് കൊവിഡ് മരണം കൂടി

കൊല്ലം കരുനാഗപ്പള്ളി കുലശേഖരപുര സ്വദേശിനി റഹിയാനത്ത് വീട്ടില്‍ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. സ്രവ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് നാല് കൊവിഡ് മരണം കൂടി
X

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് കൊവിഡ് മരണം കൂടി. കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശിനി റഹിയാനത്ത് (55), കാസര്‍കോട് സ്വദേശിനി ഹൈറുന്നീസ (48), കോഴിക്കോട് കല്ലായി സ്വദേശി കോയ(57), കണ്ണൂര്‍ വിളക്കോത്തൂര്‍ സ്വദേശി സദാനന്ദന്‍ (60) എന്നിവരാണു മരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ മരണം 49 ആയി.

കാര്‍സര്‍ഗോഡ് അണങ്കൂര്‍ സ്വദേശിയായ ഹൈറുന്നിസ ന്യൂമോണിയയെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററില്‍ ആയിരുന്നു. പുലര്‍ച്ച 4.30 ഓടെയാണ് മരണം സംഭവിച്ചത്. ഇവരുടെ രോഗ ഉറവിടം വ്യക്തമല്ല. രണ്ടു ദിവസം മുന്‍പാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. കാസര്‍ഗോഡ് ജില്ലയിലെ രണ്ടാമത്തെ കൊവിഡ് മരണമാണ് ഹൈറുന്നിസയുടേത്.

കണ്ണൂര്‍ ജില്ലയില്‍ മരിച്ച തൃപ്പങ്ങോട്ടൂര്‍ സ്വദേശി സദാനന്ദന് ദ്രുത പരിശോധനയില്‍ ആണ് രോഗം സ്ഥിരീകരിച്ചത്. കൂടുതല്‍ പരിശോധനയ്ക്കായി സ്രവം അയച്ചു. അര്‍ബുദ രോഗിയാണ് ഇദ്ദേഹം.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന കോഴിക്കോട് കല്ലായി സ്വദേശിയായ കോയ (57)യും ഇന്ന് മരിച്ചു. പുലര്‍ച്ച 5.30 ആണ് മരണം സംഭവിച്ചത്. കൊവിഡ് ക്ഷേണങ്ങള്‍ ഉണ്ടായിരുന്നില്ല . ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു. ആന്റജിന്‍ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചത്.

കൊല്ലം കരുനാഗപ്പള്ളി കുലശേഖരപുര സ്വദേശിനി റഹിയാനത്ത് വീട്ടില്‍ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. സ്രവ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Next Story

RELATED STORIES

Share it