രാജ്യത്ത് 46,759 പുതിയ കൊവിഡ് രോഗികള്‍; 32,801 കേസുകളും കേരളത്തില്‍
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 46,759 കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 3,26,49,947 ആയി. നിലവില്‍ രാജ്യത്തെ ആക്ടീവ് കേസുകളുടെ 3,59,775 ആണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേരളത്തില്‍ ഇന്നലെ 32,801 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 179 പേര് കൊവിഡ് ബാധിച്ച് മരിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 509 പേര് കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 4,37,370 ആയി. രാജ്യത്ത് വാരാന്ത്യ പോസിറ്റിവിറ്റി നിരക്ക് 2.19 ശതമാനമാണ്.
17,61,110 കൊവിഡ് ടെസ്റ്റുകളാണ് നടത്തിയത്. ഇതോടെ മൊത്തം കൊവിഡ് പരിശോധന നടത്തിയവരുടെ എണ്ണം 51,68,87,602 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു കോടിയിലധികം ഡോസ് വാക്സിന് നല്‍കിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
RELATED STORIES
സര്‍ക്കാര്‍ മാറിയാല്‍ മാതൃകാപരമായ നടപടിയുണ്ടാവും; ഇത് എന്റെ...
29 March 2024 2:46 PM GMTകോണ്‍ഗ്രസിനെതിരേ 'നികുതി ഭീകരത; ബിജെപിയില്‍നിന്ന് 4617 കോടി...
29 March 2024 12:14 PM GMTഭാര്യയെ 'ഭൂതം, 'പിശാച്' എന്ന് വിളിക്കുന്നത് ക്രൂരതയല്ല; ഭര്‍ത്താവിന്റെ ...
29 March 2024 11:55 AM GMTപുൽപ്പള്ളി-മാനന്തവാടി റോഡിൽ കാട്ടാനയുടെ മുന്നില്‍നിന്ന് കാർ...
29 March 2024 11:07 AM GMTകോവിഡിനെ തുടർന്ന് ജോലി നഷ്ടമായപ്പോൾ മോഷണം തുടങ്ങി; ടെക്കി യുവതി...
29 March 2024 11:06 AM GMTപട്ടാമ്പി-പാലക്കാട് റൂട്ടിലെ റെയിൽവേ ഗേറ്റ് തടസ്സം...
29 March 2024 11:04 AM GMT