Big stories

രാജ്യത്ത് കൊവിഡ് രോഗികള്‍ 19 ലക്ഷം കടന്നു; മരണം 39,785

കൊവിഡ് മരണങ്ങളില്‍ 50 ശതമാനവും ആറുപത് വയസ്സിനു മുകളില്‍ പ്രായമുള്ളവരിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 45 വയസ്സിനും 60 വയസ്സിനും ഇടയില്‍ രോഗികളായി മരിച്ചവര്‍ 37 ശതമാനമാണ്.

രാജ്യത്ത് കൊവിഡ് രോഗികള്‍ 19 ലക്ഷം കടന്നു; മരണം 39,785
X

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം പിടിച്ചുനിര്‍ത്താനാവാതെ രാജ്യം. 24 മണിക്കൂറിനിടെ 52,509 പേരാണ് രോഗബാധിതരായത്. ഇതോടെ രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 19,08,254 ആയി.

24 മണിക്കൂറിനിടെ 857 പേര്‍കൂടി മരിച്ചതോടെ കൊവിഡ് മരണം 39,785 ആയി. 1282215 പേര്‍ക്കാണ് രോഗം മാറിയത്. രാജ്യത്തെ കൊവിഡ് ബാധിതരില്‍ 82% പത്ത് സംസ്ഥാനങ്ങളില്‍ നിന്നാണെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകള്‍.

കൊവിഡ് മരണങ്ങളില്‍ 50 ശതമാനവും ആറുപത് വയസ്സിനു മുകളില്‍ പ്രായമുള്ളവരിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 45 വയസ്സിനും 60 വയസ്സിനും ഇടയില്‍ രോഗികളായി മരിച്ചവര്‍ 37 ശതമാനമാണ്. എന്നാല്‍ മരണനിരക്ക് രാജ്യത്ത് 2.10 ശതമാനമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

Next Story

RELATED STORIES

Share it