Big stories

രാജ്യത്ത് 18,346 പേര്‍ക്ക് കൂടി കൊവിഡ്; ആറ് മാസത്തിനിടെ ഏറ്റവും കുറഞ്ഞ ടിപിആര്‍

രാജ്യത്ത് 18,346 പേര്‍ക്ക് കൂടി കൊവിഡ്;  ആറ് മാസത്തിനിടെ ഏറ്റവും കുറഞ്ഞ ടിപിആര്‍
X

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം കുറഞ്ഞ് വരുന്നതായി കണക്കുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 18,346 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ആറ് മാസത്തിനിടേയുള്ള ഏറ്റവും കുറഞ്ഞ രോഗ വ്യാപന നിരക്കാണിത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 29,639 പേര്‍ രോഗമുക്തരായി. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 3,31,50,886 ആണ്. ആറ് മാസത്തിനിടെ ഏറ്റവും കൂടിയ രോഗമുക്തി നിരക്കാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് കൊവിഡ് ടെസ്റ്റും വാക്‌സിനേഷനും വേഗത്തിലാക്കിയിട്ടുണ്ട്. ഇതുവരെ 57,53,94,042 പേര്‍ക്ക് കൊവിഡ് ടെസ്റ്റ് നടത്തിയതായി മന്ത്രാലം റിപ്പോര്‍ട്ടില്‍ പറയുന്നു.

Next Story

RELATED STORIES

Share it