Big stories

രാജ്യത്ത് ഒക്ടോബർ മാസത്തോടെ കൊവിഡ് മൂന്നാം തരംഗം ഉണ്ടായേക്കും

മൂന്നാം തരംഗത്തിൽ മുതിർന്നവരേപ്പോലെതന്നെ കുട്ടികളിലും രോഗം വർധിക്കാൻ സാധ്യതയുണ്ടെന്നാണ് റിപോർട്ടിൽ പറയുന്നത്.

രാജ്യത്ത് ഒക്ടോബർ മാസത്തോടെ കൊവിഡ് മൂന്നാം തരംഗം ഉണ്ടായേക്കും
X

ന്യൂഡൽഹി: ഒക്ടോബർ മാസത്തോടെ ഇന്ത്യയിൽ കൊവിഡ് മൂന്നാം തരംഗം ഉണ്ടായേക്കും. ഇതു സംബന്ധിച്ച റിപോർട്ട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡിസാസ്റ്റർ മാനേജ്‌മെന്റിനു കീഴിൽ രൂപവത്കരിച്ച സമിതി പ്രധാനമന്ത്രിയുടെ ഓഫീസിന് നൽകി.

കേരളമുൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ രോഗവ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് റിപോർട്ട് നൽകിയിരിക്കുന്നതെന്നാണ് സൂചന. മൂന്നാം തരംഗത്തിൽ മുതിർന്നവരേപ്പോലെതന്നെ കുട്ടികളിലും രോഗം വർധിക്കാൻ സാധ്യതയുണ്ടെന്നാണ് റിപോർട്ടിൽ പറയുന്നത്.

ഇത്തരത്തിൽ കുട്ടികളിൽ വലിയ രീതിയിൽ രോഗവ്യാപനം ഉണ്ടായാൽ രാജ്യത്തെ ആശുപത്രികളിൽ നിലവിലുള്ള സൗകര്യങ്ങൾ അപര്യാപ്തമായിരിക്കുമെന്നും അതിനാൽ എല്ലാ ആശുപത്രികളിലും പീഡിയാട്രിക് വാർഡുകൾ, പീഡിയാട്രിക് ഐസിയുകൾ എന്നിവയുടെ എണ്ണം വർധിപ്പിക്കണമെന്നും റിപോർട്ടിൽ പറയുന്നു.

ഡോക്ടർമാർ, ജീവനക്കാർ, വെന്റിലേറ്റേഴ്‌സ്, ആംബുലൻസ് തുടങ്ങിയവയുടെ എണ്ണവും കൂട്ടണം. കൂടാതെ അനാരോഗ്യവും വൈകല്യങ്ങളുമുള്ള കുട്ടികൾക്ക് മുൻഗണനാടിസ്ഥാനത്തിൽ എത്രയും പെട്ടെന്ന് വാക്‌സിൻ നൽകണമെന്നും വിദ​ഗ്ധർ നിർദേശം നൽകി.

Next Story

RELATED STORIES

Share it