Big stories

കൊവിഡ് പരിശോധന കുറഞ്ഞു; രോഗികളും -കുറഞ്ഞത് 18,466 സാമ്പിള്‍ പരിശോധനകള്‍

ഞായറാഴ്ച്ച 54,493 സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ 7445 പേര്‍ കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തി.

കൊവിഡ് പരിശോധന കുറഞ്ഞു; രോഗികളും   -കുറഞ്ഞത് 18,466 സാമ്പിള്‍ പരിശോധനകള്‍
X
കോഴിക്കോട്: സംസ്ഥാനത്ത് കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്ന് കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞത് ആശ്വാസം നല്‍കുന്ന കണക്കല്ലെന്ന് സാമ്പിള്‍ പരിശോധന റിപ്പോര്‍ട്ട്. ഞായറാഴ്ച്ചയെ അപേക്ഷിച്ച് ഇന്ന് വളരെ കുറവ് സാമ്പിളുകളാണ് പരിശോധിച്ചത്. ഞായറാഴ്ച്ച 54,493 സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ 7445 പേര്‍ കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തി. ഇന്ന് 36027 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതില്‍ 4538 പേര്‍ കൊവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. ഞായറാഴ്ച്ചയെ അപേക്ഷിച്ച് ഇന്ന് 18466 പരിശോധനകള്‍ കുറഞ്ഞു.


പരിശോധന കണക്കുകള്‍:

ഞായര്‍:-

54,493 സാംപിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാംപിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 27,70,734 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2,02,058 സാംപിളുകളും പരിശോധനയ്ക്കയച്ചു.

തിങ്കള്‍:-

36,027 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 28,04,319 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2,02,157 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

Next Story

RELATED STORIES

Share it