Big stories

കോവിഡിനെതിരെ എച്ച് ഐ വിക്കുള്ള മരുന്ന്; ബ്രിട്ടീഷ് പൗരന് നല്‍കിതുടങ്ങി

ഇന്ത്യയില്‍ ഇതാദ്യമായാണ് Ritonavir(റിറ്റോനാവിര്‍),lopinavir(ലോപിനാവിര്‍) എന്നിവ കോവിഡ് ചികില്‍സയില്‍ ഉപയോഗിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ചൈനയിലെ വുഹാനില്‍ ഇവ പരീക്ഷിച്ചിരുന്നു. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ അനുമതി തേടിയാണ് മരുന്ന് നല്‍കുന്നതെന്നും അവര്‍ വ്യക്തമാക്കി.ന്യൂമോണിയ ബാധിച്ചിട്ടുള്ള രോഗിയ്ക്ക് ഈ മരുന്നുകള്‍ നല്‍കാന്‍ സംസ്ഥാന മെഡിക്കല്‍ ബോര്‍ഡ് അനുമതി നല്‍കിയിരുന്നു

കോവിഡിനെതിരെ എച്ച് ഐ വിക്കുള്ള മരുന്ന്; ബ്രിട്ടീഷ് പൗരന് നല്‍കിതുടങ്ങി
X

കൊച്ചി: എച്ച് ഐ വി ചികില്‍സയില്‍ പ്രയോജനപ്പെടുത്തുന്ന Ritonavir(റിറ്റോനാവിര്‍), lopinavir(ലോപിനാവിര്‍) എന്നീ മരുന്നുകള്‍ കോവിഡിനെതിരെ ബ്രിട്ടീഷ് പൗരന് നല്‍കി തുടങ്ങി.കോവിഡ്-19 പോസിസിറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് എറണാകുളം കളമശേരി മെഡിക്കല്‍ കോളേജിലെ ഐസലേഷന്‍ ഐസിയുവില്‍ ചികില്‍സയില്‍ കഴിയുന്ന ബ്രിട്ടീഷ് പൗരനാണ് ഇന്ന് രാത്രി മുതല്‍ മരുന്ന് നല്‍കിത്തുടങ്ങിയത്.

ഇന്ത്യയില്‍ ഇതാദ്യമായാണ് Ritonavir, lopinavir എന്നിവ കോവിഡ് ചികില്‍സയില്‍ ഉപയോഗിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ചൈനയിലെ വുഹാനില്‍ ഇവ പരീക്ഷിച്ചിരുന്നു. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ അനുമതി തേടിയാണ് മരുന്ന് നല്‍കുന്നതെന്നും അവര്‍ വ്യക്തമാക്കി.ന്യൂമോണിയ ബാധിച്ചിട്ടുള്ള രോഗിയ്ക്ക് ഈ മരുന്നുകള്‍ നല്‍കാന്‍ സംസ്ഥാന മെഡിക്കല്‍ ബോര്‍ഡ് അനുമതി നല്‍കിയിരുന്നു. തുടര്‍ന്ന് ജില്ലാ കലക്ടര്‍ എസ് സുഹാസ് മുന്‍കയ്യെടുത്ത് മരുന്ന് ലഭ്യമാക്കി.

രോഗിയുടെ അനുമതിയും ലഭിച്ചു. തുടര്‍ന്ന് ചികില്‍സയുടെ പ്രോട്ടോക്കോള്‍ വിശദമായ കൂടിയാലോചനയിലൂടെ പരിഷ്‌കരിക്കുകയായിരുന്നു.മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യുവിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ചികില്‍സ. ഡോ. ഫത്താഹുദ്ദീന്‍, ഡോ. ജേക്കബ് ജേക്കബ്, ഡോ. ഗണേഷ് മോഹന്‍, ഡോ.ഗീത നായര്‍ എന്നിവരാണ് ചികില്‍സാ സംഘത്തിലുള്ളത്.ചികില്‍സയില്‍ കഴിയുന്ന ബ്രിട്ടീഷ് പൗരന്റെ ഭാര്യയും മെഡിക്കല്‍ കോളജിലുണ്ട്. ഇവരുടെ സാമ്പിള്‍ പരിശോധനാ ഫലം നെഗറ്റീവാണ്.

Next Story

RELATED STORIES

Share it