കൊവിഡ് ഉയര്‍ന്നുതന്നെ;രാജ്യത്ത് 16,159 പുതിയ രോഗികള്‍,28 മരണം
ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ ഗ്രാഫ് ഉയര്‍ന്നുതന്നെ.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 16,159 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.ടിപിആര്‍ 3.56 ശതമാനമാണ്.കഴിഞ്ഞ ദിവസത്തേതിനെക്കാള്‍ രോഗികളുടെ എണ്ണത്തില്‍ 3,073 പേരുടെ വര്‍ധനവ് ഉണ്ടായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.28 കൊവിഡ് മരണങ്ങളും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.
രാജ്യത്തെ സജീവ രോഗികളുടെ എണ്ണം 1,15,212 ആയി.ഇതോടെ രാജ്യത്ത് ഇതുവരെ റിപോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ എണ്ണം 4,35,47,809 ആയി. ഇന്നലെ 15,394 പേര് രോഗമുക്തി നേടി.രോഗമുക്തി നിരക്ക് 98.53 ശതമാനമാണ്.
രാജ്യത്തെ കൊവിഡ് കേസുകളില്‍ ഭൂരിഭാഗവും കേരളം, മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നാണ്. മഹാരാഷ്ട്രയില്‍ തിങ്കളാഴ്ച രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായെങ്കിലും ഇന്നലെ രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി.24 മണിക്കൂറിനിടെ 3,098 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.ആറ് കൊവിഡ് മരണങ്ങളും റിപോര്‍ട്ട് ചെയ്തു. മൂംബൈയില്‍ പ്രതിദിന രോഗികള്‍ കുറയുന്നുണ്ടെങ്കിലും മറ്റ് ജില്ലകളില്‍ കേസുകള്‍ വര്‍ധിക്കുന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഡല്‍ഹിയില്‍ ഇന്നലെ 600ലേറെയാണ് രോഗികള്‍. തമിഴ്നാട്ടിലും കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായി. 24 മണിക്കൂറിനിടെ 2,662 പേര്‍ക്കാണ് വൈറസ് ബാധ. ചെന്നൈയില്‍ 1000ലേറെയാണ് രോഗികള്‍.
വാക്സിനേഷന് പുരോഗമിക്കുകയാണ്. ഇതുവരെ 198 കോടി വാക്സിന് ഡോസുകള്‍ വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
RELATED STORIES
വിദ്വേഷ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരിൽ മഹാഭൂരിഭാഗവും മുസ്ലിംകളാണ്
7 Sep 2024 2:41 PM GMTഅസമില്‍ കണ്ടത് ട്രെയ്ലര്; സിഎഎ രാഹുല്‍ നടപ്പാക്കുമോ...?
7 Sep 2024 2:39 PM GMT'മാപ്പിളമാരും കമ്മ്യൂണിസ്റ്റുകാരും'; പുസ്തക ചര്‍ച്ച(തല്‍സമയം)
6 Sep 2024 12:33 PM GMTമാഫിയാ സംരക്ഷകന്‍ മുഖ്യമന്ത്രി രാജിവയ്ക്കണം'; സെക്രട്ടേറിയറ്റില്‍...
6 Sep 2024 7:20 AM GMTയൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം: കണ്ണൂരില്‍ തെരുവുയുദ്ധം
6 Sep 2024 7:19 AM GMTമസ്ജിദ് പൊളിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വരുടെ കൂറ്റന്‍ റാലി
5 Sep 2024 5:16 PM GMT