Big stories

കസ്റ്റഡി മർദ്ദനം തുടർക്കഥയാവുന്നു; പോലിസ് മർദ്ദനത്തിൽ കുടൽ തകർന്നെന്ന പരാതിയുമായി യുവാവ്

കുണ്ടറ സ്വദേശി സജീവിനേയും സുഹൃത്തിനേയും റോഡിൽ നിന്ന് കൂട്ടിക്കൊണ്ടുപോയ പോലിസ് സ്റ്റേഷനിൽ ക്രൂര മർദ്ദനം നടത്തിയെന്നാണ് പരാതി. വയറിൽ ബൂട്ടുപയോഗിച്ച് ചവിട്ടി. ഈ മർദ്ദന മുറയിൽ കുടൽ തകർന്നതായാണ് ആരോപണം.

കസ്റ്റഡി മർദ്ദനം തുടർക്കഥയാവുന്നു; പോലിസ് മർദ്ദനത്തിൽ കുടൽ തകർന്നെന്ന പരാതിയുമായി യുവാവ്
X

കൊല്ലം: പോലിസ് മർദ്ദനത്തിൽ കുടൽ തകർന്നെന്ന പരാതിയുമായി യുവാവ്. മർദ്ദനമേറ്റ കുണ്ടറ പടപ്പക്കര സ്വദേശി കുളത്തിപ്പൊയ്ക മേലതിൽ വീട്ടിൽ സജീവിനെ(35) തിരുവനന്തപുരം മെഡി കോളജിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. കഴിഞ്ഞ 27 ന് കുണ്ടറ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ അന്യായമായി കസ്റ്റഡിയിൽ മർദ്ദിച്ചുവെന്നാണ് ആരോപണം. പോലിസ് നിയമനം കാത്തിരിക്കുന്ന യുവാവിനാണ് മർദ്ദനമേറ്റത്.

കുണ്ടറ സ്വദേശി സജീവിനേയും സുഹൃത്തിനേയും റോഡിൽ നിന്ന് കൂട്ടിക്കൊണ്ടുപോയ പോലിസ് സ്റ്റേഷനിൽ ക്രൂര മർദ്ദനം നടത്തിയെന്നാണ് പരാതി. വയറിൽ ബൂട്ടുപയോഗിച്ച് ചവിട്ടി. ഈ മർദ്ദന മുറയിൽ കുടൽ തകർന്നതായാണ് ആരോപണം. യുവാവിന്റെ ഭാര്യ വനിതാ പോലിസാണ്. ഇവർ തമ്മിൽ വിവാഹ മോചന കേസ് നടക്കുന്നുണ്ട്. പോലിന്റെ ഭീഷണി കാരണം മജിസ്ട്രേറ്റിനോട് മർദ്ദന വിവരം പറഞ്ഞില്ല.

റിമാൻഡിലായി ജില്ലാ ജയിലിലെത്തിയതിന് പിന്നാലെ കടുത്ത വയറുവേദനയും ശാരീരിക അസ്വസ്ഥതയുമുണ്ടായി. ജില്ലാ ആശുപത്രിയിലെ പരിശോധനയിൽ കുടലിന് പരിക്കേറ്റിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. 2015ൽ യുവാവിന് പോലിസ് നിയമനത്തിന് അഡ്വൈസ് മെമ്മോ ലഭിച്ചിരുന്നു. കുടുംബവഴക്ക് അടക്കം നേരത്തെ ചില കേസുകളിൽ ഉൾപ്പെട്ട സജീവ് നിയമപരമായി തർക്കങ്ങൾ അവസാനിപ്പിച്ച് നിയമനം നേടാനിരിക്കെയാണ് സംഭവം.

ഇടതുപക്ഷ സർക്കാരിന്റെ കാലയളവിൽ ഇരുപതിലധികം കസ്റ്റഡി കൊലപാതകങ്ങൾ നടന്നിട്ടുണ്ട്. പോലിസിനെതിരേ വ്യാപക പരാതികളാണ് വിവിധ കോണുകളിൽ നിന്ന് ഉയരുന്നത്. പരാതികളും പ്രതിഷേധങ്ങളും ഉയരുമ്പോഴും ആഭ്യന്തര വകുപ്പിൽ നിന്ന് കർശന നടപടികളുണ്ടാവാത്തത് ആക്ഷേപത്തിനിടയാക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it