Big stories

കോ-ലീ-ബി സഖ്യം: ഒ രാജഗോപാലിന്റെ വെളിപ്പെടുത്തല്‍ മാധ്യമങ്ങള്‍ കേള്‍ക്കുന്നില്ലെന്ന് പിണറായി

കോ-ലീ-ബി സഖ്യം: ഒ രാജഗോപാലിന്റെ വെളിപ്പെടുത്തല്‍ മാധ്യമങ്ങള്‍ കേള്‍ക്കുന്നില്ലെന്ന് പിണറായി
X

മഞ്ചേരി: സംസ്ഥാനത്ത് കോ-ലീ-ബി സഖ്യമുണ്ടായിരുന്നുവെന്ന ഒ രാജഗോപാലിന്റെ പ്രസ്താവന മാധ്യമപ്രവര്‍ത്തകര്‍ ചെവിയില്‍ പഞ്ഞിവച്ച് കേള്‍ക്കാതിരിക്കുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന പര്യടനത്തിന്റെ ഭാഗമായി മഞ്ചേരിയിലെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. സംസ്ഥാനത്ത് യുഡിഎഫ്-ബിജെപി ധാരണ ശക്തമാണ്. അനാവശ്യ കോലാഹലങ്ങള്‍ ഉയര്‍ത്തി ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. കേരളത്തില്‍ കോ-ലീ-ബി സഖ്യമുണ്ടായിരുന്നു എന്ന് ബിജെപി നേതാവ് ഒ രാജഗോപാല്‍ പറഞ്ഞതൊന്നും മാധ്യമങ്ങള്‍ കേള്‍ക്കുന്നില്ല. ഒ രാജഗോപാല്‍ പറയുമ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ ചെവിയില്‍ പഞ്ഞി വച്ച് കേള്‍ക്കാതിരിക്കുന്നു. ആര്‍ ബാലശങ്കറിന്റെ പിന്നാലെ പോകാന്‍ മാധ്യമങ്ങള്‍ക്ക് നാണമുണ്ടോയെന്നും പിണറായി ചോദിച്ചു.

പ്രതിസന്ധി ഘട്ടത്തില്‍ കേന്ദ്ര സഹായം ലഭ്യമാക്കുന്നതില്‍ പ്രതിപക്ഷം സര്‍ക്കാരിനൊപ്പം നിന്നില്ല. എന്നാല്‍ ദുരന്ത കാലത്തും സഹായം എത്തിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വിജയിച്ചു. സംസ്ഥാനത്ത് വികസനം കൊണ്ടു വരുന്നതില്‍ പ്രതിപക്ഷം കടുത്ത നിരാശയിലാണ്. എവിടെയാണ് വികസനം നടന്നതെന്ന പ്രതിപക്ഷത്തിന്റെ ചോദ്യം തന്നെ ആ നിരാശയില്‍ നിന്നു വരുന്നതാണ്. ഇവിടെ നടന്ന വികസനം ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. സാമൂഹികനീതിയില്‍ അധിഷ്ഠിതമായ വികസനമാണ് സര്‍ക്കാര്‍ നടപ്പാക്കിയത്. തിരഞ്ഞെടുപ്പ് വന്നപ്പോള്‍ ശബരിമല വിഷയം വീണ്ടും കൊണ്ടു വരാനാണ് ചിലര്‍ ശ്രമിക്കുന്നത്. ഇതിന് മുമ്പൊരു തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ ശബരിമല ചര്‍ച്ചയായോ?. ശബരിമല കേസ് നിലവില്‍ സുപ്രിം കോടതിയുടെ പരിഗണനയിലാണ്. കേസില്‍ പുതിയ വിധി വരുമ്പോള്‍ മാത്രമേ ഇനി ശബരിമല വിഷയത്തിലൊരു ചര്‍ച്ചയ്ക്ക് പ്രസക്തിയുള്ളൂ. സുപ്രിംകോടതി വിധി വന്നാല്‍ എല്ലാവരുമായി ആലോചിച്ച് നടപ്പാക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

Co-Lee-B alliance: media is not listening to O Rajagopal's revelation-Pinarayi

Next Story

RELATED STORIES

Share it