Big stories

ബഫർ സോണിലെ ഭൂമിക്ക് നഷ്ടപരിഹാരമില്ലെന്ന് മുഖ്യമന്ത്രി; നിരവധി പേരുടെ ഭൂമി ക്രയവിക്രയം ചെയ്യാൻ കഴിയാതെയാകും

ഭൂമി ഏറ്റെടുക്കുന്നതിനുള്ള 2013ലെ നിയമത്തിലെ വ്യവസ്ഥകളനുസരിച്ച് കേരളത്തിലെ നഗരം, ഗ്രാമം എന്നിവയുടെ നിർവചനത്തിൽ തന്നെ മാറ്റമുണ്ടാകുമെന്നും അതുവഴി, നാലിരട്ടി നഷ്ടപരിഹാരം ലഭിക്കുന്നവരുടെ എണ്ണം വളരെ കുറയുമെന്നുമുള്ള ആശങ്കയുണ്ട്

ബഫർ സോണിലെ ഭൂമിക്ക് നഷ്ടപരിഹാരമില്ലെന്ന് മുഖ്യമന്ത്രി; നിരവധി പേരുടെ ഭൂമി ക്രയവിക്രയം ചെയ്യാൻ കഴിയാതെയാകും
X

കോഴിക്കോട്: ബഫർ സോണിലെ ഭൂമിക്ക് നഷ്ടപരിഹാരമില്ലെന്നും ആ ഭൂമികൾ സർക്കാർ ഏറ്റെടുക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയതോടെ കെ റെയിൽ ഭൂമി ഏറ്റെടുക്കൽ കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങും. ബഫർ സോണിൽ വരുന്നവരും ഇനി സമരത്തിലേക്ക് എത്താനുള്ള സാഹചര്യം തള്ളിക്കളയാനാകില്ല. ബഫർ സോണിലുള്ളവർക്ക് ഭൂമി ക്രയവിക്രയം ചെയ്യാൻ കഴിയാത്ത സാഹചര്യമാണ് സംജാതമാവുക.

ഭൂമി നഷ്ടപ്പെടുന്നവർക്ക് നാലിരട്ടി നഷ്ടപരിഹാരം എന്നത് വെറും വാക്കല്ല എന്ന് മുഖ്യമന്ത്രി ആവർത്തിക്കുന്നുണ്ട്. എന്നാൽ, ഭൂമി ഏറ്റെടുക്കുന്നതിനുള്ള 2013ലെ നിയമത്തിലെ വ്യവസ്ഥകളനുസരിച്ച് കേരളത്തിലെ നഗരം, ഗ്രാമം എന്നിവയുടെ നിർവചനത്തിൽ തന്നെ മാറ്റമുണ്ടാകുമെന്നും അതുവഴി, നാലിരട്ടി നഷ്ടപരിഹാരം ലഭിക്കുന്നവരുടെ എണ്ണം വളരെ കുറയുമെന്നുമുള്ള ആശങ്കയുണ്ട്. മാത്രമല്ല, വിപണി വിലയുടെ അടിസ്ഥാനത്തിൽ, ഏറ്റെടുക്കുന്ന ഭൂമിയുടെ വില നിശ്ചയിച്ചാൽ, അർഹമായ നഷ്ടപരിഹാരം ലഭിക്കുമോ എന്നതിലും ആശയക്കുഴപ്പം നിലനിൽക്കുന്നു.

ഈ സാഹചര്യത്തിലാണ് ബഫർ സോണിലുള്ളവർക്ക് നഷ്ടപരിഹാരമില്ല എന്ന നിലപാട് മുഖ്യമന്ത്രി തന്നെ വെളിപ്പെടുത്തിയത്. പുറത്തുവരുന്ന വിവരമനുസരിച്ച് പദ്ധതിക്കായി ഇരുപതിനായിരത്തിലധികം പേരെ കുടിയൊഴിപ്പിക്കേണ്ടി വരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ബഫർ സോൺ മേഖലയിൽ നിർമാണത്തിനും വസ്തു ക്രയവിക്രയത്തിനും പ്രത്യേക അനുമതി വേണമെന്ന് കെ റെയിൽ എംഡി തന്നെ കഴിഞ്ഞദിവസം തുറന്നുപറഞ്ഞിരുന്നു.

ഇതോടെ കെ റെയിൽ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ കുടിയിറക്കപ്പെട്ടവർക്ക് നഷ്ടപരിഹാരവും പുനരധിവാസവും ഏർപ്പെടുത്തുമെന്ന സർക്കാർ വാ​ഗ്ദാനം ഉണ്ടാകുന്നുണ്ടെങ്കിലും അതിലും വലിയൊരു വിഭാ​ഗം തങ്ങളുടെ ഭൂമി ഒന്നും ചെയ്യാൻ കഴിയാതെ പദ്ധതിയുടെ ഇരകളാകുമെന്നതിൽ തർക്കമില്ല. പുതിയൊരു ജനവിഭാ​ഗങ്ങൾ കൂടി പദ്ധതിയുടെ ഭാ​ഗമായി ഇരകളാക്കപ്പെടുമെന്ന വിവരം പുറത്തുവന്നതോടുകൂടി സമരം ശക്തമാകുവാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

Next Story

RELATED STORIES

Share it