Big stories

പൗരത്വ ബില്‍ ഉച്ചയ്ക്ക് 12 ന് രാജ്യസഭയില്‍; ആത്മവിശ്വാസത്തോടെ ബിജെപി, ഭേദഗതികളുമായി പ്രതിപക്ഷം, പിന്തുണയില്‍ മാറ്റമില്ലെന്ന് ജെഡിയു

ഒറ്റയ്ക്കു ഭൂരിപക്ഷമില്ലെങ്കിലും ബില്ല് പാസാക്കിയെടുക്കാമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപിയും കേന്ദ്രസര്‍ക്കാരും. അതേസമയം, ബില്ലിനെതിരേ പരമാവധി വോട്ടു സമാഹരിക്കാന്‍ കോണ്‍ഗ്രസ് ശ്രമം തുടങ്ങി. ഇരുപാര്‍ട്ടികളും അംഗങ്ങള്‍ക്കു വിപ്പുനല്‍കിയിട്ടുണ്ട്.

പൗരത്വ ബില്‍ ഉച്ചയ്ക്ക് 12 ന് രാജ്യസഭയില്‍; ആത്മവിശ്വാസത്തോടെ ബിജെപി, ഭേദഗതികളുമായി പ്രതിപക്ഷം, പിന്തുണയില്‍ മാറ്റമില്ലെന്ന് ജെഡിയു
X

ന്യൂഡല്‍ഹി: കടുത്ത പ്രതിഷേധങ്ങള്‍ക്കിടെ വിവാദമായ ദേശീയ പൗരത്വ ഭേദഗതി ബില്‍ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയില്‍ അവതരിപ്പിക്കും. ബില്‍ അവതരണത്തിന്റെ ഭാഗമായി രാജ്യസഭയില്‍ ഇന്ന് ചോദ്യോത്തരവേള ഒഴിവാക്കും. ബില്ലിന്മേല്‍ ആറുമണിക്കൂര്‍ ചര്‍ച്ച നടത്താനാണ് തീരുമാനം. ഒറ്റയ്ക്കു ഭൂരിപക്ഷമില്ലെങ്കിലും ബില്ല് പാസാക്കിയെടുക്കാമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപിയും കേന്ദ്രസര്‍ക്കാരും. അതേസമയം, ബില്ലിനെതിരേ പരമാവധി വോട്ടു സമാഹരിക്കാന്‍ കോണ്‍ഗ്രസ് ശ്രമം തുടങ്ങി. ഇരുപാര്‍ട്ടികളും അംഗങ്ങള്‍ക്കു വിപ്പുനല്‍കിയിട്ടുണ്ട്.

ബില്ലിനെ എതിര്‍ത്ത് കോണ്‍ഗ്രസിന് വേണ്ടി കപില്‍ സിബല്‍ സംസാരിക്കും. തൃണമൂല്‍ കോണ്‍ഗ്രസിന് വേണ്ടി ഡെറിക് ഒബ്രയാനും, സമാജ് വാദി പാര്‍ട്ടിക്ക് വേണ്ടി രാംഗോപാല്‍ യാദവുമാണ് സംസാരിക്കുക. ബില്ലിന് 20 ഭേദഗതികള്‍ തൃണമൂല്‍ കോണ്‍ഗ്രസും 12 ഭേദഗതികള്‍ കോണ്‍ഗ്രസും നല്‍കിയിട്ടുണ്ട്. കൂടാതെ സിപിഐയും സിപിഎമ്മും ഭേദഗതികള്‍ നിര്‍ദേശിക്കും. പൗരത്വ ബില്ലിനുള്ള പിന്തുണയില്‍ മാറ്റമില്ലെന്ന് ജനതാദള്‍ യുണൈറ്റഡ് വ്യക്തമാക്കി.ബില്ലിനോട് ജെഡിയു ഉപാധ്യക്ഷന്‍ പ്രശാന്ത് കിഷോര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ബില്ലുമായി ബന്ധപ്പെട്ട് ജെഡിയുവില്‍ അഭിപ്രായ ഭിന്നതയുണ്ടെന്ന തരത്തില്‍ വാര്‍ത്ത പുറത്തുവന്നത്.

അതേസമയം ശിവസേന രാജ്യസഭയില്‍ ബില്ലിനെ എതിര്‍ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് എതിര്‍പ്പിനെതുടര്‍ന്നാണ് മുന്‍ നിലപാട് തിരുത്താന്‍ ശിവസേന തയ്യാറായത്. ബില്ലിനെക്കുറിച്ച് ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് മറുപടി ഇല്ലെന്നും അതിനാല്‍ രാജ്യസഭയില്‍ പിന്തുണ ഇല്ലെന്നും ശിവസേന നേതാവ് വ്യക്തമാക്കിയിട്ടുണ്ട്.നിലവില്‍ 238 അംഗങ്ങളാണ് രാജ്യസഭയിലുള്ളത്. ബില്‍ പാസാവാന്‍ 120 പേരുടെ പിന്തുണ വേണം. ബിജെപിയുടെ 83 സീറ്റടക്കം എന്‍ഡിഎയ്ക്ക് നിലവില്‍ 105 അംഗങ്ങളാണുള്ളത്.

Next Story

RELATED STORIES

Share it