Top

പൗരത്വഭേദഗതി ഭരണഘടനാ വിരുദ്ധവും കുറ്റകരവും: മൗലാനാ വലി റഹ്മാനി

ഡല്‍ഹിയിലെ ഉറച്ച കെട്ടിടങ്ങളില്‍ സൂക്ഷിച്ച റഫേല്‍ രേഖകള്‍ നഷ്ടപ്പെട്ടെന്ന് സുപ്രിംകോടതിയില്‍ പറഞ്ഞ സര്‍ക്കാര്‍, രാജ്യത്തെ ദരിദ്രരും ഭൂരഹിതരുമായ സ്വന്തമായി വീടുകളില്ലാത്ത ജനങ്ങളോട് പൗരത്വം തെളിയിക്കാന്‍ രേഖകള്‍ ആവശ്യപ്പെടുന്നത് പരിഹാസ്യമാണ്

പൗരത്വഭേദഗതി ഭരണഘടനാ വിരുദ്ധവും കുറ്റകരവും: മൗലാനാ വലി റഹ്മാനി

കോഴിക്കോട്: കഴിഞ്ഞദിവസം പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കി നിയമമാക്കിയ പൗരത്വഭേദഗതി ഭരണഘടനാ വിരുദ്ധവും കുറ്റകൃത്യവുമാണെന്ന് ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാനാ വലി റഹ്മാനി. ബാബരി വിധി നീതിനിഷേധം, പൗരത്വ ഭേദഗതി ബില്‍ ഭരണഘടനാവിരുദ്ധം എന്ന മുദ്രാവാക്യമുയര്‍ത്തി കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച ജസ്റ്റിസ് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഏതൊക്കെ രേഖകളാണ് പൗരത്വം തെളിയിക്കുന്നതിന് വേണ്ടി രാജ്യത്തെ പൗരന്‍മാര്‍ സമര്‍പ്പിക്കേണ്ടതെന്ന് സര്‍ക്കാര്‍ ഇനിയും വ്യക്തമാക്കിയിട്ടില്ല എന്നിരിക്കെ രാജ്യം അങ്കലാപ്പിലാണ്. ഡല്‍ഹിയിലെ ഉറച്ച കെട്ടിടങ്ങളില്‍ സൂക്ഷിച്ച റഫേല്‍ രേഖകള്‍ നഷ്ടപ്പെട്ടെന്ന് സുപ്രിംകോടതിയില്‍ പറഞ്ഞ സര്‍ക്കാര്‍, രാജ്യത്തെ ദരിദ്രരും ഭൂരഹിതരുമായ സ്വന്തമായി വീടുകളില്ലാത്ത ജനങ്ങളോട് പൗരത്വം തെളിയിക്കാന്‍ രേഖകള്‍ ആവശ്യപ്പെടുന്നത് പരിഹാസ്യമാണ്. അതുകൗണ്ടുതന്നെ നീതി നേടിയെടുക്കുന്നതിതനുള്ള ശക്തമായ ചുവടുവയ്പ്പാണ് ഈ സമ്മേളനമെന്ന് അദ്ദേഹം പറഞ്ഞു.

ബാബരി മസ്ജിദിന്റെ ഭൂമിയില്‍ ഒരുകാലത്തും ക്ഷേത്രമുണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി, ഭൂമി രാം ലല്ലയ്ക്ക് വിട്ടുകൊടുത്തത് നീതിയോടുള്ള അവഹേളനമാണ്. ബാബരി വിധിയും പൗരത്വഭേദഗതി നിയമവും രാജ്യചരിത്രത്തിന്റെ ഗതിനിര്‍ണയിക്കുന്ന രണ്ട് സംഭവങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. ബാബരി വിഷയത്തില്‍ നീതിപൂര്‍വകമായ വിധിക്കായി ശബ്ദമുയര്‍ത്തേണ്ടത് ഇന്ത്യന്‍ ജനതയുടെ ബാധ്യതയാണ്. ബ്രിട്ടീഷുകാര്‍ ഇന്ത്യയിലെ ഹിന്ദുക്കളെയും മുസ്‌ലിംകളെയും തമ്മിലടിപ്പിക്കാന്‍ വേണ്ടിയാണ് ബാബരി വിഷയം ഉയര്‍ത്തിക്കൊണ്ടുവന്നതെന്ന് ഞാന്‍ മനസ്സിലാക്കുന്നു.

രാജ്യത്ത് സംഘര്‍ഷമുണ്ടാക്കുകയാണ് അതിലൂടെ ലക്ഷ്യമിട്ടത്. ബാബരി വിധിയില്‍ സുപ്രിംകോടതി പള്ളി പൊളിച്ചത് ക്രിമിനല്‍ നടപടിയാണെന്ന് കണ്ടെത്തിയെങ്കിലും അത് ചെയ്തവരെക്കുറിച്ച് പരാമര്‍ശംപോലും നടത്താതിരുന്നത് ആശ്ചര്യജനകമാണ്. വിഗ്രഹം സ്ഥാപിച്ചതും പള്ളി പൊളിച്ചതും ക്രിമിനല്‍ കുറ്റമാണെന്ന് കണ്ടെത്തിയ കോടതി,അവകാശം രാംലല്ലയ്ക്ക് വിട്ടുകൊടുത്തതത് വിചിത്രമാണെന്നും മൗലാനാ വലി റഹ്മാനി കൂട്ടിച്ചേര്‍ത്തു.

വൈകീട്ട് നാലിന് കോഴിക്കോട് സ്‌റ്റേഡിയത്തിന് സമീപത്തു നിന്ന് ആരംഭിച്ച റാലിയില്‍ പതിനായിരങ്ങളാണ് അണിനിരന്നത്. റാലിക്ക് സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍, വൈസ് പ്രസിഡന്റ് കെഎച്ച് നാസര്‍, സംസ്ഥാന സെക്രട്ടറിമാരായ അബ്ദുല്‍ സത്താര്‍, അബ്ദുല്‍ ലത്തീഫ്, സംസ്ഥാന സമിതിയംഗങ്ങളായ കെ കെ ഹിഷാം, എസ് നിസാര്‍, കെ മുഹമ്മദലി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഫാഷിസ്റ്റ് ഭരണകൂടത്തിന് കനത്ത താക്കീതായി. ഇന്ത്യയെ വിഭജിക്കാനുള്ള സംഘപരിവാറിന്റെ ആസൂത്രിത അജണ്ടയ്‌ക്കെതിരേ റാലിയില്‍ വ്യാപകപ്രതിഷേധമാണ് ഇരമ്പിയത്.

പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം അധ്യക്ഷത വഹിച്ചു. പോപുലര്‍ ഫ്രണ്ട് ദേശീയ ചെയര്‍മാന്‍ ഇ അബൂബക്കര്‍ വീഡിയോ സന്ദേശത്തിലൂടെ സമ്മേളനത്തിലൂടെ അഭിസംബോധന ചെയ്തു. പ്രമുഖ ദലിത്, മുസ്‌ലിം ആക്ടിവിസ്റ്റ് ഡോ.ലെനിന്‍ രഘുവംശി (വാരണാസി, യുപി), എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എംകെ ഫൈസി, പോപുലര്‍ ഫ്രണ്ട് ദേശീയ ട്രഷറര്‍ പ്രഫ.പി കോയ, കെ ഇ അബ്ദുല്ല, കെഎഫ് മുഹമ്മദ് അസ്‌ലം മൗലവി, എ വാസു, എന്‍ പി ചെക്കുട്ടി, റെനി ഐലിന്‍, ഗോപാല്‍ മേനോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it