Big stories

പൗരത്വ പ്രക്ഷോഭകര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി യുപി പോലിസ്

പ്രക്ഷോഭത്തിനിടെ പോലിസ് വെടിവയ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നു. വെടിവയ്പില്‍ പരിക്കേറ്റ 24 കാരനായ അലീം എന്ന ആറാമത്തെ വ്യക്തിയും മരണപ്പെട്ടതായി റിപോര്‍ട്ടുകളുണ്ട്.

പൗരത്വ പ്രക്ഷോഭകര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി യുപി പോലിസ്
X

മീററ്റ്: പൗരത്വ നിയമ പ്രക്ഷോഭത്തിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് രാജ്യദ്രോഹക്കുറ്റം ചുമത്തി യുപി പോലിസ്. ഡിസംബര്‍ 20ന് നടന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ക്കെതിരേയാണ് മീററ്റ് പോലിസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയതത്. പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധിച്ചവരോട് പാകിസ്താനിലേക്ക് പോവാന്‍ ആക്രോശിച്ച മീററ്റ് എസ്പിയുടെ നടപടി നേരത്തെ വിവാദമായിരുന്നു.

ഡിസംബര്‍ 20 ന് മീററ്റില്‍ നടന്ന പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കലാപം നടത്തിയെന്നാരോപിച്ച് നിരവധി എഫ്‌ഐആര്‍ ഇതിനകം ഫയല്‍ ചെയ്തിട്ടുണ്ട്. ലിസാരി ഗേറ്റില്‍ പ്രക്ഷോഭകര്‍ പാക് അനുകൂല മുദ്രാവാക്യങ്ങള്‍ വിളിച്ചതായി ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയതെന്ന് മീററ്റ് സീനിയര്‍ പോലീസ് സൂപ്രണ്ട് അജയ് സാഹ്നി പറഞ്ഞു.

ഡിസംബര്‍ 20ന് മീററ്റിലെ ലിസാരി ഗേറ്റ് പ്രദേശത്ത് നടന്ന പ്രതിഷേധത്തില്‍, പ്രക്ഷോഭകര്‍ കല്ലെറിഞ്ഞതായി പോലിസ് ആരോപിച്ചിരുന്നു. എന്നാല്‍ സമാധാനപരമായി പ്രതിഷേധിച്ചവര്‍ക്ക് നേരെ പോലിസ് വെടിയുതിര്‍ക്കുകയായിരുന്നെന്ന് പ്രദേശവാസികള്‍ പറഞ്ഞു. പ്രക്ഷോഭത്തിനിടെ പോലിസ് വെടിവയ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നു. വെടിവയ്പില്‍ പരിക്കേറ്റ 24 കാരനായ അലീം എന്ന ആറാമത്തെ വ്യക്തിയും മരണപ്പെട്ടതായി റിപോര്‍ട്ടുകളുണ്ട്.

കാണ്‍പൂരിലെ പ്രക്ഷോഭകാരികളോട് പാകിസ്താനിലേക്ക് പോവാന്‍ എസ്പി ഭീഷണിപ്പെടുത്തിയത് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ജുംഅ നമസ്‌കാരത്തിനുശേഷം പ്രതിഷേധത്തിന് എത്തിയവരോടായിരുന്നു അഖിലേഷ് സിങ് വര്‍ഗീയച്ചുവയോടെ സംസാരിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് എസ്പിക്കെതിരേ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. എസ്പിക്കെതിരേ അടിയന്തര നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് എസ്പിയെ ഡിജിപി വിളിച്ചുവരുത്തി ശാസിച്ചത്.

Next Story

RELATED STORIES

Share it