Big stories

കാന്‍സറില്ലാതെ കീമോ: അന്വേഷണ റിപ്പോര്‍ട്ടില്‍ ഡോക്ടര്‍മാര്‍ക്ക് ക്ലീന്‍ചിറ്റ് -ഡോക്ടര്‍മാരെ സംരക്ഷിക്കാനുള്ള നീക്കമെന്ന് പരാതിക്കാരി

ചികിത്സിച്ച ഡോക്ടര്‍മാര്‍ക്ക് പിഴവ് സംഭവിച്ചതായി പറയുന്നില്ലെന്ന് ആരോഗ്യ മന്ത്രി കെകെ ഷൈലജയാണ് വ്യക്തമാക്കിയത്. അന്വേഷണത്തിന് ഉന്നതതല സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

കാന്‍സറില്ലാതെ കീമോ: അന്വേഷണ റിപ്പോര്‍ട്ടില്‍ ഡോക്ടര്‍മാര്‍ക്ക് ക്ലീന്‍ചിറ്റ്  -ഡോക്ടര്‍മാരെ സംരക്ഷിക്കാനുള്ള നീക്കമെന്ന് പരാതിക്കാരി
X

തിരുവല്ല: കാന്‍സര്‍ ഇല്ലാത്ത രോഗിക്ക് കീമോതെറാപ്പി നല്‍കിയ സംഭവത്തില്‍ പ്രിന്‍സിപ്പലിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ ചികില്‍സിച്ച ഡോക്ടര്‍മാര്‍ക്ക് ക്ലീന്‍ചിറ്റ്. സ്വകാര്യ ലാബുകളിലെ പരിശോധന ഫലങ്ങളില്‍ പ്രശ്‌നങ്ങളുണ്ടെന്ന കാര്യം മാത്രമാണ് ഡോക്ടര്‍മാരുടെ സംഘം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. ചികിത്സിച്ച ഡോക്ടര്‍മാര്‍ക്ക് പിഴവ് സംഭവിച്ചതായി പറയുന്നില്ലെന്ന് ആരോഗ്യ മന്ത്രി കെകെ ഷൈലജയാണ് വ്യക്തമാക്കിയത്. അന്വേഷണത്തിന് ഉന്നതതല സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

അതേസമയം, ഡോക്ടര്‍മാര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കുന്ന റിപ്പോര്‍ട്ടിനെതിരേ പരാതിക്കാരി രംഗത്തെത്തി. തെളിവെടുപ്പിനായി സര്‍ക്കാര്‍ നിയോഗിച്ച ഡോക്ടര്‍മാരുടെ സംഘം കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിയപ്പോള്‍ തന്റെ മൊഴി എടുത്തിരുന്നില്ലെന്ന് കീമോ തെറാപ്പിക്ക് വിധേയയായ രജനി പറഞ്ഞു. തന്റെ മൊഴിയെടുക്കാതെ കുറ്റക്കാരായ ഡോക്ടര്‍മാരെ സംരക്ഷിക്കാനുള്ള നീക്കമാണോ നടക്കുന്നതെന്ന് സംശയിക്കുന്നതായി പരാതിക്കാരിയായ രജനി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

തെറ്റായ പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കീമോ തെറാപ്പി മാറി നല്‍കിയ സംഭവത്തില്‍ പരാതിക്കാരിയായ കുടശ്ശനാട് സ്വദേശി രജനി ആരോഗ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിനായി മൂന്നംഗ വിദഗ്ധ സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോ. വിശ്വനാഥന്‍, ഡോ. കൃഷ്ണ, കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോ. അജയകുമാര്‍ എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുള്ളത്.

Next Story

RELATED STORIES

Share it