Big stories

ദുരന്ത സഹായ പട്ടികയില്‍ നിന്നും കേരളത്തെ മാറ്റി കേന്ദ്ര സര്‍ക്കാര്‍

ദുരന്ത സഹായ പട്ടികയില്‍ നിന്നും കേരളത്തെ മാറ്റി കേന്ദ്ര സര്‍ക്കാര്‍
X

ന്യുഡല്‍ഹി: രാജ്യത്തെ പ്രകൃതി ദുരന്ത സഹായ പട്ടികയില്‍ നിന്നും കേരളത്തെ മാറ്റിനിര്‍ത്തി കേന്ദ്ര സര്‍ക്കാര്‍. ഹിമാചല്‍പ്രദേശ്, ഉത്തര്‍പ്രദേശ്, ആന്ധ്രാ പ്രദേശ്, ഗുജറാത്ത്, കര്‍ണാടക, മഹാരാഷ്ട്ര, പുതുച്ചേരി എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ സഹായം അനുവദിച്ചത്്. 7,214.03 കോടി രൂപയുടെ സഹായം മാത്രമാണ് സര്‍ക്കാര്‍ അനുവദിച്ചത്. മഹാരാഷ്ട്രയ്ക്കാണ് ഏറ്റവും കടുതല്‍ വിഹിതം ലഭിച്ചത്്. 4,714.28 കോടി രൂപയാണ് മഹാരാഷ്ട്രയ്ക്ക് ലഭിക്കുക. കര്‍ണാടകയ്ക്ക് 949.49 കോടി രൂപയും ഉത്തര്‍പ്രദേശിന് 191.73 കോടി രൂപയും പുതുച്ചേരിക്ക് 13.09 കോടിയും ആന്ധ്രയ്ക്ക് 900.40 കോടിയും ഹിമാചലിന് 317.44 കോടി രൂപയും ലഭിക്കും. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമിതിയാണ് സഹായം നല്‍കാനുള്ള തീരുമാനം എടുത്തത്. 2018-19 കാലയളവില്‍ പ്രകൃതിദുരന്തങ്ങള്‍ നേരിട്ട സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്രത്തിന്റെ അധിക വിഹിതമാണിത്.

Next Story

RELATED STORIES

Share it