തബ് രീസ് അന്‍സാരിയെ തല്ലിക്കൊന്ന കേസ്: സിബിഐ അന്വേഷിക്കണമെന്ന് ഭാര്യ

പ്രതികളായ 11 പേര്‍ക്കെതിരേയും കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരേ കൊലപാതകക്കുറ്റം ചുമത്താത്തതിരുന്നതെന്നും സെരയ്‌ഖേല ഖര്‍സവാന്‍ എസ്പി എസ് കാര്‍ത്തിക് പറഞ്ഞു.

തബ് രീസ് അന്‍സാരിയെ തല്ലിക്കൊന്ന കേസ്: സിബിഐ അന്വേഷിക്കണമെന്ന് ഭാര്യ

റാഞ്ചി: ജാര്‍ഖണ്ഡില്‍ ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് തബ് രീസ് അന്‍സാരിയെന്ന മുസ് ലിം യുവാവിനെ തൂണില്‍ കെട്ടിയിട്ട് തല്ലിക്കൊന്ന കേസില്‍ കൊലയാളികളെ രക്ഷിക്കാനുള്ള പോലിസ് നീക്കത്തിനെതിരേ ഭാര്യ ഷാഹിസ്ത പര്‍വീന്‍ രംഗത്ത്. പ്രതികളെ രക്ഷിക്കാന്‍ ശ്രമം നടക്കുകയാണെന്നും കേസ് സിബി ഐ അന്വേഷിക്കണമെന്നും ഷാഹിസ്ത പര്‍വീന്‍ ആവശ്യപ്പെട്ടു. ''എന്റെ ഭര്‍ത്താവിനെ അവര്‍ തല്ലിക്കൊന്നു. ആദ്യം കൊലപാതകക്കുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, പിന്നീട് സെക്്ഷന്‍ 304(കൊലപാതകത്തിന്റെ ഗണത്തില്‍പെടാത്ത നരഹത്യ)ലേക്കു മാറ്റിയത് ഭരണകൂടത്തിലെ സ്വാധീനം ഉപയോഗിച്ചാണ്. പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണിത്. കേസ് സിബിഐ അന്വേഷിക്കണമെന്നും ഷാഹിസ്ത പര്‍വീന്‍ ആവശ്യപ്പെട്ടതായി വാര്‍ത്താഏജന്‍സിയായ എഎന്‍ഐ റിപോര്‍ട്ട് ചെയ്തു. എന്നാല്‍, പ്രതികളായ 11 പേര്‍ക്കെതിരേയും കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരേ കൊലപാതകക്കുറ്റം ചുമത്താത്തതിരുന്നതെന്നും സെരയ്‌ഖേല ഖര്‍സവാന്‍ എസ്പി എസ് കാര്‍ത്തിക് പറഞ്ഞു.

ബൈക്ക് മോഷണം ആരോപിച്ച് 2019 ഇക്കഴിഞ്ഞ ജൂണ്‍ 17നാണ് ഒരുസംഘം ഹിന്ദുത്വര്‍ ജയ്ശ്രീറാം, ജയ് ഹനുമാന്‍ എന്നു വിളിക്കണമെന്ന് ആവശ്യപ്പെട്ട് തബ് രീസ് അന്‍സാരിയെ ഏഴു മണിക്കൂറോളം ക്രൂരമായി ആക്രമിച്ചത്. തുടര്‍ന്ന് അഞ്ചുദിവസത്തിനു ശേഷം തബ് രീസ് അന്‍സാരി മരണപ്പെടുകയായിരുന്നു. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകളുണ്ടായിട്ടും പോലിസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ കൊലപാതകം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഒഴിവാക്കുകയായിരുന്നു. തബ് രീസ് അന്‍സാരിയുടെ മരണകാരണം ഹൃദയാഘാതം മൂലമാണെന്നാണ് പോലിസ് കുറ്റപത്രത്തില്‍ പറയുന്നത്. പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടിന്റെ പേരുപറഞ്ഞ് കുറ്റപത്രത്തില്‍ നിന്ന് പ്രതികള്‍ക്കെതിരായ കൊലപാതക കുറ്റം ഒഴിവാക്കുകയായിരുന്നു. പോലിസ് നല്‍കിയ കുറ്റപത്രത്തിനെതിരേ നിയമനടപടി തുടരുമെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും ഷാഹിസ്ത പര്‍വീന്റെ അഭിഭാഷകന്‍ അറിയിച്ചിരുന്നു.RELATED STORIES

Share it
Top