Big stories

തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ വിലക്കാനാകില്ല:സുപ്രിംകോടതി

തിരഞ്ഞെടുപ്പ് സൗജന്യ വാഗ്ദാനങ്ങളെ എതിര്‍ക്കുന്ന നിലപാട് കേന്ദ്രം ആവര്‍ത്തിച്ചു

തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ വിലക്കാനാകില്ല:സുപ്രിംകോടതി
X

ന്യൂഡല്‍ഹി:രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് വേളകളില്‍ നല്‍കുന്ന സൗജന്യ വാഗ്ദാനങ്ങള്‍ വിലക്കാനാകില്ലെന്ന് സുപ്രിംകോടതി.തിരഞ്ഞെടുപ്പ് വേളയില്‍ സൗജന്യ വാഗ്ദാനങ്ങള്‍ നല്‍കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാര്‍ ഉപാധ്യായ സുപ്രിംകോടതിയില്‍ നല്‍കിയ ഹരജിയിലാണ് സുപ്രിംകോടതിയുടെ നിരീക്ഷണം.ജസ്റ്റിസ് എന്‍ വി രമണ അദ്ധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ഹരജി ഈ മാസം 20ലേക്ക് മാറ്റി.

വിഷയം കൂടുതല്‍ സങ്കീര്‍ണമാവുകയാണെന്ന് ഹരജി പരിഗണിക്കവെ കോടതി നിരീക്ഷിച്ചു.സൗജന്യ വിദ്യാഭ്യാസം, കുടിവെള്ളം, വൈദ്യുതി എന്നിവ തിരഞ്ഞെടുപ്പ് സൗജന്യമായി കണക്കാക്കാന്‍ കഴിയുമോ എന്നും കോടതി ചോദിച്ചു.വാഗ്ദാനങ്ങള്‍ നല്‍കുന്നതില്‍ നിന്ന് രാഷ്ട്രീയപാര്‍ട്ടികളെ വിലക്കാനാകില്ലെന്ന് പറഞ്ഞ കോടതി, ശരിയായ വാഗ്ദാനങ്ങള്‍ ഏതാണ് എന്നാണ് ചോദ്യമെന്നും വ്യക്തമാക്കി.സൗജന്യ പദ്ധതികളുടെ പേരില്‍ ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ അടക്കം നല്‍കുന്നത് എങ്ങമെ ക്ഷേമ പദ്ധതിയാകുമെന്ന് കോടതി ചോദിച്ചു.മഹാത്മഗാന്ധി ഗ്രാമീണ തൊഴില്‍ ഉറപ്പ് പദ്ധതിയടക്കമുള്ളവ ജനങ്ങള്‍ക്ക് സഹായകരമായ പ്രഖ്യാപനങ്ങളാണെന്നും, അതിനാല്‍ ഈ വിഷയത്തില്‍ വിശദമായ ചര്‍ച്ചയും സംവാദവും ആവശ്യമാണെന്നും കോടതി പറഞ്ഞു.പൊതുപണം ശരിയായ രീതിയില്‍ ചെലവഴിക്കുന്നുണ്ടോ എന്നതിലാണ് ആശങ്കയുള്ളതെന്നും കോടതി അറിയിച്ചു.

സൗജന്യ പദ്ധതികള്‍ ക്ഷേമ പദ്ധതികളാണെന്ന നിലപാടാണ് എഎപി, കോണ്‍ഗ്രസ്, ഡിഎംകെ എന്നീ പാര്‍ട്ടികള്‍ കോടതിയെ അറിയിച്ചത്.എന്നാല്‍ തിരഞ്ഞെടുപ്പ് സൗജന്യ വാഗ്ദാനങ്ങളെ എതിര്‍ക്കുന്ന നിലപാട് കേന്ദ്രം ആവര്‍ത്തിച്ചു.

സൗജന്യവാഗ്ദാനങ്ങള്‍ നിയന്ത്രിക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കുമെന്ന് നേരത്തെ സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു. നീതി ആയോഗ്, ധനകാര്യ കമ്മീഷന്‍, ഭരണപ്രതിപക്ഷ പാര്‍ട്ടികള്‍, ആര്‍ബിഐ തുടങ്ങിയവയില്‍ നിന്നുള്ള പ്രതിനിധികള്‍ ഉള്‍പ്പെടുന്നതാകും സമിതിയെന്നും കോടതി വ്യക്തമാക്കിയിരുന്നു.

Next Story

RELATED STORIES

Share it