ബിജെപി കുഴല്‍പ്പണക്കവര്‍ച്ച കേസ്: നിഗൂഢതകള്‍ പുറത്തു വരണമെന്ന് ഹൈക്കോടതി
കേസിലെ പ്രതികളുടെ ജാമ്യഹരജി തള്ളിക്കൊണ്ടാണ് കോടതി ഇത്തരത്തില്‍ നിരീക്ഷിച്ചത്.സംഭവത്തില്‍ നിഗൂഢമായ പലതും പുറത്തുവരാനുണ്ടെന്നും കോടതി നിരീക്ഷിച്ചു

കൊച്ചി: കൊടകരയിലെ ബിജെപിയുടെ കുഴല്‍പ്പണകവര്‍ച്ച കേസില്‍ നിഗൂഢമായ ഒട്ടേറെ കാര്യങ്ങള്‍ പുറത്തുവരാനുണ്ടെന്ന് ഹൈക്കോടതി. കേസിലെ പ്രതികളുടെ ജാമ്യഹരജി തള്ളിക്കൊണ്ടാണ് കോടതി ഇത്തരത്തില്‍ നിരീക്ഷണം നടത്തിയത്.സംഭവത്തില്‍ നിഗൂഢമായ പലതും പുറത്തുവരാനുണ്ടെന്നും കോടതി നിരീക്ഷിച്ചു.
പണത്തിന്റെ ഉറവിടവും ഉദ്ദേശവും വ്യക്തമല്ല. ഇത് കണ്ടെത്തേണ്ടതുണ്ട്.കവര്‍ച്ച ആസൂത്രണം ചെയ്തതാണ്.കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നത് സംബന്ധിച്ച് അന്വേഷണം വേണമെന്നും കോടതി നിരീക്ഷിച്ചു. കേസിലെ 10 പ്രതികളുടെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്.
മുഹമ്മദ് അലി,അരീഷ്,മാര്‍ട്ടിന്‍,ലബീബ്,ബാബു,അബ്ദുല്‍ ഷാഹിദ്,ഷുക്കൂര്‍,റഹിം,റൗഫ്,എഡ്വിന്‍ എന്നിവരുടെ ജാമ്യാപേക്ഷകളാണ് കോടതി തള്ളിയത്.ഏപ്രില്‍ മൂന്നിനാണ് സംഭവം നടന്നതെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്തത്.25 ലക്ഷം രൂപ കൊള്ളയടിച്ചെന്നാണ് പരാതി.എന്നാല്‍ മൂന്നരക്കോടി രൂപ വാഹനത്തില്‍ ഉണ്ടായിരുന്നുവെന്നും മുഴുവന്‍ തുകയും കവര്‍ച്ച ചെയ്യപ്പെട്ടുവെന്നും അന്വേഷണത്തില്‍ വ്യക്തമായിരുന്നുവത്രെ.
RELATED STORIES
'വ്യാജ കേസുകള്‍ കെട്ടിച്ചമയ്ക്കുന്ന അന്വേഷണ ഉദ്യോഗസ്ഥരെ മാതൃകാപരമായി...
3 Oct 2023 9:58 AM GMTപാര്‍ട്ടി ചൂണ്ടിക്കാട്ടിയത് കമ്മ്യൂണിസ്റ്റുകാരനെന്ന നിലയില്‍...
3 Oct 2023 9:15 AM GMTഅനില്‍കുമാറിന്റെ പ്രസ്താവന: മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ...
3 Oct 2023 7:17 AM GMT'വസ്ത്രധാരണത്തിലേക്ക് കടന്നുകയറുന്ന നിലപാട് വേണ്ട'; അനില്‍കുമാറിനെ...
3 Oct 2023 7:11 AM GMTകണ്ണൂര്‍ നാറാത്ത് സ്വദേശി ദുബയില്‍ മരണപ്പെട്ടു
3 Oct 2023 6:29 AM GMTസിപിഎം നേതാവിന്റെ 'തട്ടമഴിപ്പിക്കല്' പ്രസംഗത്തിനെതിരേ വ്യാപക...
2 Oct 2023 6:26 PM GMT