Big stories

ബിജെപി ടിക്കറ്റില്‍ മല്‍സരിച്ച മുസ്‌ലിം സ്ഥാനാര്‍ഥികളെല്ലാം തോറ്റു; അസമിലെ ന്യൂനപക്ഷ മോര്‍ച്ച യൂനിറ്റുകളെല്ലാം പിരിച്ചുവിട്ടു

ന്യൂനപക്ഷ മേഖലകളില്‍ ആധിപത്യം സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബിജെപി, മുസ്‌ലിം സ്ഥാനാര്‍ഥികളെ തിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിച്ചത്. 126 അംഗ നിയമസഭയിലേക്ക് ബിജെപി എട്ട് മുസ്‌ലിം സ്ഥാനാര്‍ഥികളെയാണ് മല്‍സരിപ്പിച്ചത്. പല ബൂത്തുകളിലും ഈ സ്ഥാനാര്‍ഥികള്‍ക്ക് 20 വോട്ടുപോലും തികച്ച് ലഭിച്ചില്ല. അതായത് ബൂത്ത് കമ്മിറ്റി അംഗങ്ങളുടെ എണ്ണത്തേക്കാളും കുറച്ച് വോട്ടുകളാണ് കിട്ടിയതെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി രാജ്ദീപ് റായ് സ്ഥിരീകരിക്കുന്നു.

ബിജെപി ടിക്കറ്റില്‍ മല്‍സരിച്ച മുസ്‌ലിം സ്ഥാനാര്‍ഥികളെല്ലാം തോറ്റു; അസമിലെ ന്യൂനപക്ഷ മോര്‍ച്ച യൂനിറ്റുകളെല്ലാം പിരിച്ചുവിട്ടു
X

ദിസ്പൂര്‍: അസം സംസ്ഥാനത്തെ ന്യൂനപക്ഷ മോര്‍ച്ചയുടെ മുഴുവന്‍ യൂനിറ്റുകളും ബിജെപി പിരിച്ചുവിട്ടു. അസം നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ മല്‍സരിച്ച മുസ്‌ലിം സ്ഥാനാര്‍ഥികളെല്ലാം അമ്പേ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് കടുത്ത തീരുമാനത്തിന് ബിജെപി നേതൃത്വം മുതിര്‍ന്നത്. ഫലപ്രഖ്യാപനം പുറത്തുവന്നതിന് പിന്നാലെയാണ് ന്യൂനപക്ഷ മോര്‍ച്ചയുടെ സംസ്ഥാന, ജില്ലാ, മണ്ഡല കമ്മിറ്റികള്‍ അനിശ്ചിതകാലത്തേക്ക് പിരിച്ചുവിടുന്നുവെന്ന് ബിജെപി പ്രഖ്യാപിച്ചത്. അസമിലെ ബിജെപി അധ്യക്ഷന്‍ രഞ്ജിത് കുമാര്‍ ദാസ് ആണ് ഇക്കാര്യം അറിയിച്ചത്.

ന്യൂനപക്ഷ മേഖലകളില്‍ ആധിപത്യം സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബിജെപി, മുസ്‌ലിം സ്ഥാനാര്‍ഥികളെ തിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിച്ചത്. 126 അംഗ നിയമസഭയിലേക്ക് ബിജെപി എട്ട് മുസ്‌ലിം സ്ഥാനാര്‍ഥികളെയാണ് മല്‍സരിപ്പിച്ചത്. പല ബൂത്തുകളിലും ഈ സ്ഥാനാര്‍ഥികള്‍ക്ക് 20 വോട്ടുപോലും തികച്ച് ലഭിച്ചില്ല. അതായത് ബൂത്ത് കമ്മിറ്റി അംഗങ്ങളുടെ എണ്ണത്തേക്കാളും കുറച്ച് വോട്ടുകളാണ് കിട്ടിയതെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി രാജ്ദീപ് റായ് സ്ഥിരീകരിക്കുന്നു. ന്യൂനപക്ഷ ആധിപത്യമുള്ള പ്രദേശങ്ങളില്‍പോലും സ്ഥാനാര്‍ഥികള്‍ മോശം പ്രകടനമാണ് കാഴ്ചവച്ചത്.

ന്യൂനപക്ഷ വിഭാഗങ്ങള്‍ ഒന്നടങ്കം ബിജെപിയെയും അവര്‍ നിര്‍ത്തിയ സ്ഥാനാര്‍ഥികളെയും തള്ളിക്കളഞ്ഞതാണ് ഇത്തരമൊരു തിരിച്ചടിക്ക് കാരണം. അസമില്‍ കോണ്‍ഗ്രസ് സഖ്യമാണ് ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയത്. അവര്‍ക്ക് 75 സീറ്റും ബിജെപിക്ക് 60 സീറ്റുമാണ് നേടാനായത്. 2016 ല്‍ തിരഞ്ഞെടുക്കപ്പെട്ട 86 എംഎല്‍എമാരില്‍ ബിജെപിയുടെ ഏക മുസ്‌ലിം മുഖമായിരുന്ന അമീനുല്‍ ഹഖ് ലസ്‌കറിനെ ഡെപ്യൂട്ടി സ്പീക്കറാക്കിയിരുന്നു. ഇത്തവണ ലസ്‌കര്‍ അടക്കം എട്ട് സ്ഥനാര്‍ഥികളെയാണ് ബിജെപി മല്‍സരിപ്പിച്ചത്. തെക്കന്‍ അസമില്‍ കാച്ചര്‍ ജില്ലയിലെ സോനായി മണ്ഡലത്തില്‍നിന്ന് മല്‍സരിച്ച ലസ്‌കര്‍ എഐയുഡിഎഫിലെ കരീമുദ്ദീന്‍ ബാര്‍ബുയയോട് 19,654 വോട്ടിനാണ് ഇത്തവണ പരാജയപ്പെട്ടത്.

അതേസമയം, ഇത്തവണ പുതുതായി തിരഞ്ഞെടുക്കപ്പെട്ട 126 അംഗ അസം നിയമസഭയില്‍ ആകെ 31 മുസ് ലിം എംഎല്‍എമാരാണുള്ളത്. ഇതില്‍ 16 പേര്‍ കോണ്‍ഗ്രസും 15 പേര്‍ അഖിലേന്ത്യാ യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടു (എഐയുഡിഎഫ്)മാണ്. ഇരുപാര്‍ട്ടികളും യഥാക്രമം 29, 16 സീറ്റുകളാണ് നേടിയത്. ഇരുവരും 2016ലേതില്‍നിന്ന് മൂന്ന് സീറ്റ് വീതം മെച്ചപ്പെടുത്തി. വിജയിച്ച എഐയുഡിഎഫ് സ്ഥാനാര്‍ഥികളില്‍ 15 പേര്‍ മുസ്‌ലിംകളാണെങ്കില്‍ ഒരാള്‍ ഭബാനിപൂര്‍ മണ്ഡലത്തില്‍നിന്ന് വിജയിച്ച ഫനിധര്‍ താലൂക്ക്ദാറാണ്.

Next Story

RELATED STORIES

Share it