Big stories

കശ്മീര്‍: സുപ്രിംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചു; ജസ്റ്റിസ് രമണ അധ്യക്ഷനായ ബെഞ്ച് അടുത്ത മാസം മുതല്‍ വാദം കേള്‍ക്കും

ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിന് ഭരണഘടനാപരമായ സാധുയയുണ്ടോയെന്ന് ബെഞ്ച് പരിശോധിക്കും. ഹര്‍ജികള്‍ പരിഗണിക്കാന്‍ അഞ്ചംഗം ഭരണഘടനാ ബെഞ്ചിനെ നിയോഗിക്കുമെന്ന് ആഗസ്തില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വ്യക്തമാക്കിയിരുന്നു.

കശ്മീര്‍: സുപ്രിംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചു; ജസ്റ്റിസ് രമണ അധ്യക്ഷനായ ബെഞ്ച് അടുത്ത മാസം മുതല്‍ വാദം കേള്‍ക്കും
X

ന്യൂഡല്‍ഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ച് പരിഗണിക്കും. ഇതിനായി ജസ്റ്റിസ് എന്‍വി രമണയുടെ നേതൃത്വത്തില്‍ അഞ്ചംഗ ബെഞ്ച് സുപ്രിംകോടതി നിയോഗിച്ചു.അടുത്ത മാസം മുതല്‍ ബെഞ്ച് ഹര്‍ജികളില്‍ വാദം കേള്‍ക്കും. ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിന് ഭരണഘടനാപരമായ സാധുയയുണ്ടോയെന്ന് ബെഞ്ച് പരിശോധിക്കും. ഹര്‍ജികള്‍ പരിഗണിക്കാന്‍ അഞ്ചംഗം ഭരണഘടനാ ബെഞ്ചിനെ നിയോഗിക്കുമെന്ന് ആഗസ്തില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വ്യക്തമാക്കിയിരുന്നു.

നാഷണല്‍ കോണ്‍ഫററന്‍സ് അടക്കമുള്ള കശ്മീരിലെ പ്രമുഖ രാഷ്ട്രീയ സംഘടനകളും മറ്റ് മനുഷ്യാവകാശ പ്രവര്‍ത്തകരും ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചിന് എതിരേ ഹര്‍ജികള്‍ ഫയല്‍ ചെയ്തിട്ടുണ്ട്.

കൂടാതെ, ജമ്മു കശ്മീരിലെ ആഭ്യന്തര മന്ത്രാലയത്തിന്റെ ഗ്രൂപ്പ് ഓഫ് ഇന്റര്‍ലോക്കുട്ടേഴ്‌സിന്റെ മുന്‍ അംഗം രാധ കുമാര്‍, ജമ്മു കശ്മീര്‍ മുന്‍ ചീഫ് സെക്രട്ടറി ഹിന്ദാല്‍ ഹൈദര്‍ ത്യാബ്ജി, റിട്ടയേര്‍ഡ് എയര്‍ വൈസ് മാര്‍ഷല്‍ കപില്‍ കാക്, 1965, 1971 വര്‍ഷങ്ങളിലെ ഇന്ത്യ-പാക് യുദ്ധത്തില്‍ പങ്കാളിയായ വിരമിച്ച മേജര്‍ ജനറല്‍ അശോക് കുമാര്‍ മേത്ത, ഇന്ത്യാ ഗവണ്‍മെന്റിന്റെ അന്തര്‍ സംസ്ഥാന കൗണ്‍സിലിന്റെ മുന്‍ സെക്രട്ടറി അമിതാഭ പാണ്ഡെ, മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജി കെ പിള്ള തുടങ്ങിയവരും ആര്‍ട്ടിക്കില്‍ 370 റദ്ദാക്കിയ നടപടിയെ ചോദ്യം ചെയ്തു ഹരജി സമര്‍പ്പിച്ചിട്ടുണ്ട്.

വധശിക്ഷ, നികുതി വിഷയങ്ങളുമായി ബന്ധപ്പെട്ട ഹരജികളില്‍ വാദം കേള്‍ക്കാനും കോടതി പ്രത്യേക ബെഞ്ചുകളെ നിയോഗിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it