Big stories

ഡല്‍ഹി: മരണം പത്തായി; പേരും മതവും ചോദിച്ച് ആക്രമണമെന്ന് പ്രദേശവാസികള്‍

വഴിയിലിറങ്ങുന്ന ആളുകളുടെ പേരും മതവും ചോദിച്ച ശേഷം മര്‍ദിക്കുന്നതായി പ്രദേശവാസികള്‍ പറയുന്നു. ഗോകുല്‍പുരി പ്രദേശത്ത് ഇന്നലെ രാത്രി ജനക്കൂട്ടം ടയര്‍ മാര്‍ക്കറ്റിന് തീയിട്ടു.

ഡല്‍ഹി: മരണം പത്തായി; പേരും മതവും ചോദിച്ച് ആക്രമണമെന്ന് പ്രദേശവാസികള്‍
X

ന്യൂഡല്‍ഹി: പൗരത്വ പ്രക്ഷോഭകര്‍ക്ക് നേരെ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ആക്രമണം തുടരുന്നു. ഇന്നലെ നടന്ന അക്രമത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി ഉയര്‍ന്നു. ഒരു പോലിസുകാരനടക്കം അഞ്ചു പേര്‍ തിങ്കളാഴ്ചയും അഞ്ച് പേര്‍ ചൊവ്വാഴ്ചയുമാണ് മരിച്ചത്. 160ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പത്തിടങ്ങളില്‍ നിരോധനാജ്ഞ തുടരുകയാണ്. ഡല്‍ഹി പോലിസ് മേധാവി, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാത്രി വൈകി കൂടിക്കാഴ്ച നടത്തി.

പൗരത്വ അനുകൂലികള്‍ അഴിച്ചുവിട്ട ആക്രമത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ഉന്നതതല യോഗം വിളിച്ചു. സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. യോഗത്തില്‍ ഉന്നത ഉദ്യോഗസ്ഥരും സംഘര്‍ഷ സ്ഥലങ്ങളിലെ എംഎല്‍എമാരുമാണ് പങ്കെടുക്കുന്നത്. ജനങ്ങള്‍ സംയമനം പാലിക്കണമെന്ന് കേജ്‌രിവാള്‍ അഭ്യര്‍ഥിച്ചു.

അതേസമയം, ഇപ്പോഴും ഡല്‍ഹിയില്‍ സംഘര്‍ഷം തുടരുകയാണ്. ഇന്ന് രാവിലെ കബീര്‍ നഗറിലും മൗജ്പൂരിലും ബ്രഹ്മപുരിയിലും വീണ്ടും കല്ലേറുണ്ടായി. സംഘര്‍ഷം മറ്റൊരു തലത്തിലേക്ക് വളരുന്നതായും വഴിയിലിറങ്ങുന്ന ആളുകളുടെ പേര് ചോദിച്ച ശേഷം മര്‍ദിക്കുന്നതായും പ്രദേശവാസികള്‍ പറയുന്നു. അഞ്ച് മെട്രോസ്‌റ്റേഷനുകള്‍ അടച്ചു.

സംഘര്‍ഷ സ്ഥലങ്ങളില്‍ ഇന്ന് രാവിലെ പോലിസ് ഫ്‌ളാഗ് മാര്‍ച്ച് നടത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. പരീക്ഷകള്‍ മാറ്റിവച്ചു. പൗരത്വ നിയമത്തെ അനുകൂലിക്കുന്നവര്‍ പ്രതിഷേധിക്കുന്നവര്‍ക്ക് നേരെ കല്ലേറ് നടത്തുകയായിരുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് കരുതുന്നത്. സംഘര്‍ഷം മറ്റൊരു തലത്തിലേക്ക് വളരുന്നതായും പ്രദേശവാസികള്‍ ആശങ്ക പങ്കുവയ്ക്കുന്നു.

വഴിയിലിറങ്ങുന്ന ആളുകളുടെ പേരും മതവും ചോദിച്ച ശേഷം മര്‍ദിക്കുന്നതായി പ്രദേശവാസികള്‍ പറയുന്നു. ഗോകുല്‍പുരി പ്രദേശത്ത് ഇന്നലെ രാത്രി ജനക്കൂട്ടം ടയര്‍ മാര്‍ക്കറ്റിന് തീയിട്ടു. ഡല്‍ഹി മന്ത്രിമാരായ ഗോപാല്‍ റായ്, ഇമ്രാന്‍ ഹുസൈന്‍, ആം ആദ്മി പാര്‍ട്ടി എംഎല്‍എമാര്‍ എന്നിവര്‍ ഇന്നലെ രാത്രി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജലിന്റെ വസതിക്ക് പുറത്ത് തമ്പടിച്ചു. ക്രമസമാധാന പാലനം ഉറപ്പാക്കാന്‍ ഡല്‍ഹി പോലിസിന് നിര്‍ദേശം നല്‍കിയതായി ബൈജാല്‍ പറഞ്ഞു.

Next Story

RELATED STORIES

Share it