അതിര്‍ത്തിയില്‍ ചൈനീസ് വെടിവയ്പ്; കേണല്‍ ഉള്‍പ്പെടെ ഇന്ത്യയുടെ മൂന്നു സൈനികര്‍ മരിച്ചു
ഗല്‍വാന്‍വാനിയില്‍ ഇരുവിഭാഗം സൈനികരും മുഖാമുഖം വരികയും ചൈനീസ് സൈന്യം ആക്രമിക്കുകയുമായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

ന്യൂഡല്‍ഹി: യുദ്ധഭീതി സൃഷ്ടിച്ച് കിഴക്കന്‍ ലഡാക്കില്‍ ചൈനീസ് വെടിവയ്പ്. ഗാല്‍വന്‍ വാനിയില്‍ നടന്ന വെടിവെപ്പില്‍ ഒരു ഇന്ത്യന്‍ കമാന്‍ഡിങ് ഓഫിസര്‍ ഉള്‍പ്പെടെ മൂന്നു സൈനികര്‍ മരിച്ചു. കഴിഞ്ഞ ഏതാനും ആഴ്ചകളായി കിഴക്കന്‍ ലഡാക്കില്‍ ഇരുപക്ഷവും പരസ്പരം പോരടിച്ചിരുന്നു.സംഘര്‍ഷം ഒഴിവാക്കാന്‍ ഇരുവിഭാഗങ്ങളിലെയും മുതിര്‍ന്ന സൈനിക പ്രതിനിധികള്‍ യോഗം ചേരുന്നുണ്ടെന്ന് ചൊവ്വാഴ്ച ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.
ഇതിനിടെ ഗല്‍വാന്‍വാനിയില്‍ ഇരുവിഭാഗം സൈനികരും മുഖാമുഖം വരികയും ചൈനീസ് സൈന്യം ആക്രമിക്കുകയുമായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
സ്ഥിതിഗതികള്‍ ശാന്തമാക്കുന്നതിനായി ഇരുഭാഗത്തേയും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ യോഗം ചേരുകയാണെന്ന് ഇന്ത്യന്‍ സൈന്യം അറിയിച്ചു. 1975ലെ യുദ്ധത്തിന് ശേഷം ഇതാദ്യമായിട്ടാണ് ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം സൈനികരുടെ മരണത്തിലേക്ക് നയിക്കുന്നത്.
RELATED STORIES
ഇടുക്കി, മുല്ലപ്പെരിയാര് അണക്കെട്ടുകളില് ജലനിരപ്പ് ഉയര്ന്നു;...
8 Aug 2022 12:56 AM GMTസ്വാതന്ത്ര്യ ദിനത്തില് തീരദേശ ജനത കരിദിനമാചരിക്കും: ലത്തീന് അതിരൂപത
7 Aug 2022 5:21 PM GMTവയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് നാളെ അവധി; ഇടുക്കിയില്...
7 Aug 2022 5:11 PM GMTഗസയിലെ ഇസ്രായേല് ആക്രമണം 'നിയമവിരുദ്ധമെന്ന്' യുഎന് പ്രത്യേക...
7 Aug 2022 3:56 PM GMTവിമാനമിറങ്ങിയ യാത്രക്കാര് ബസ്സിനായി കാത്തുനിന്നത് 45 മിനിറ്റ്,...
7 Aug 2022 3:39 PM GMTഇസ്രായേല് കൊലപ്പെടുത്തിവരില് ആറു കുഞ്ഞുങ്ങളും; മരണസംഖ്യ 31 ആയി,...
7 Aug 2022 1:53 PM GMT