Big stories

മാവേലിക്കരയില്‍ പോലിസുകാരിയെ തീക്കൊളുത്തിക്കൊന്ന പോലിസുകാരന്‍ അജാസ് മരിച്ചു

സൗമ്യയെ പെട്രോളൊഴിച്ച് തീക്കൊളുത്തി കൊല്ലുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ അജാസ് അണുബാധയും ന്യൂമോണിയയും കാരണമാണ് മരിച്ചത്. വയറിനേറ്റ ഗുരുതരമായ പൊള്ളലില്‍നിന്നുണ്ടായ അണുബാധ അജാസിന്റെ വൃക്കകളെ ബാധിച്ചിരുന്നു.

മാവേലിക്കരയില്‍ പോലിസുകാരിയെ തീക്കൊളുത്തിക്കൊന്ന പോലിസുകാരന്‍ അജാസ് മരിച്ചു
X

ആലപ്പുഴ: മാവേലിക്കര വള്ളിക്കുന്നം പോലിസ് സ്‌റ്റേഷനിലെ പോലിസ് ഉദ്യോഗസ്ഥയായ സൗമ്യ പുഷ്പാകരനെ തീക്കൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയും ആലുവ ട്രാഫിക് സ്റ്റേഷനിലെ ഉദ്യോഗസ്ഥനുമായ അജാസ് മരിച്ചു. സൗമ്യയെ പെട്രോളൊഴിച്ച് തീക്കൊളുത്തി കൊല്ലുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ അജാസ് അണുബാധയും ന്യൂമോണിയയും കാരണമാണ് മരിച്ചത്. വയറിനേറ്റ ഗുരുതരമായ പൊള്ളലില്‍നിന്നുണ്ടായ അണുബാധ അജാസിന്റെ വൃക്കകളെ ബാധിച്ചിരുന്നു. ഇതോടെ ഇയാളെ ഡയാലിസിസിന് വിധേയനാക്കി.

ഡയാലിസിസ് തുടരുന്നതിനിടെ ന്യൂമോണിയയും ബാധിച്ചു. ബുധനാഴ്ച ഉച്ചയോടെ അജാസിന്റെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചിരുന്നു. വൈകീട്ട് അഞ്ചരയോടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. സൗമ്യയോട് തനിക്ക് കടുത്ത പ്രണയമായിരുന്നുവെന്നും വിവാഹം ചെയ്യണമെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്നുവെന്നും ആശുപത്രിയില്‍ വച്ച് മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയില്‍ അജാസ് വെളിപ്പെടുത്തിയിരുന്നു. വ്യക്തമായി ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകത്തില്‍ മാറ്റാര്‍ക്കും പങ്കില്ലെന്നാണ് അജാസ് മരിക്കുന്നതിന് മുമ്പ് മൊഴി നല്‍കിയത്.

സൗമ്യയെ വടിവാളുകൊണ്ട് വെട്ടിയ ശേഷം പെട്രോളൊഴിച്ച് തീക്കൊളുത്തി. ഇതിനിടെ സ്വന്തം ദേഹത്തും പെട്രോളൊഴിച്ചു. ആത്മഹത്യയായിരുന്നു ലക്ഷ്യമെന്നും ആലപ്പുഴ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനു നല്‍കിയ മൊഴിയില്‍ അജാസ് പറയുന്നു. 40 ശതമാനത്തിലധികം പൊള്ളലേറ്റ അജാസിന്റെ ആരോഗ്യനില ആദ്യദിനം മുതല്‍ ഗുരുതരമായി തുടരുകയായിരുന്നു. അണുബാധ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിച്ചതായി ഡോക്ടര്‍മാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രതിയുടെ ആരോഗ്യനില മെച്ചപ്പെടാതെ അറസ്റ്റടക്കമുള്ള നടപടികളിലേക്ക് നീങ്ങാന്‍ അന്വേഷണസംഘത്തിനായിരുന്നില്ല.

Next Story

RELATED STORIES

Share it