Big stories

ആലപ്പാട് കരിമണല്‍ ഖനനം: സര്‍ക്കാരിനും കമ്പനിക്കും ഹൈക്കോടതി നോട്ടിസ്‌

ആലപ്പാട് കരിമണല്‍ ഖനനം:   സര്‍ക്കാരിനും കമ്പനിക്കും ഹൈക്കോടതി നോട്ടിസ്‌
X

കൊച്ചി: ആലപ്പാട് കരിമണല്‍ ഖനനം തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.വിഷയത്തില്‍ സര്‍ക്കാരിനും ഇന്ത്യ റയര്‍ എര്‍ത്ത് ലിമിറ്റഡ് കമ്പിനിക്കും നിയമസഭാ പരിസ്ഥിതി സമിതി ചെയര്‍മാന്‍ മുല്ലക്കര രത്‌നാകരനും ഹൈക്കോടതി നോട്ടിസ് അയച്ചു. പ്രത്യേക ദുതന്‍ വഴിയാണ് നോട്ടിസ് അയക്കുന്നത്.കേസ് വീണ്ടും ഈ മാസം 21 ന് പരിഗണിക്കും.ഈ സമയത്തിനുള്ളില്‍ കക്ഷികള്‍ വിശദീകരണം നല്‍കണമെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഇതു കൂടാതെ കേരള റിമോട്ടിംഗ് ആന്റ് സെന്‍സറിംഗിനോടും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.നിയമാ സഭാ സമിതിയുടെ പരസ്ഥിതി റിപ്പോര്‍ട്ടിലെ ശുപാര്‍ശകളും, തീരദേശ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകളും ലംഘിച്ച് നടത്തുന്ന കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിലെ ആലപ്പാട് പഞ്ചായത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യ റയര്‍ എര്‍ത്ത് ലിമിറ്റഡ് നടത്തുന്ന കരിമണല്‍ ഖനനം തടയണമെന്നാവശ്യപ്പെട്ടാണ് ആലപ്പാട് സ്വദേശിയായ ഹുസൈന്‍ അഡ്വ. പി ഇ സജല്‍ മുഖേന കഴിഞ്ഞ ദിവസം ഹരജി നല്‍കിയത്.മുന്‍കൃഷി വകുപ്പ് മന്ത്രിയും, നിലവില്‍ ചടയമംഗലം എംഎല്‍യുമായ മുല്ലക്കര രത്‌നാകരന്‍ അധ്യക്ഷനായ നിയസഭാ പരിസ്ഥിതി സമിതിയുടെ ശുപാര്‍ശകള്‍ ഒന്നും തന്നെ ഖനനം നടത്തുന്ന ഐ ആര്‍ ഇ പാലിക്കുന്നില്ല. അനുവദിനീയമായതിലും കൂടുതല്‍ കരപ്രദേശങ്ങളില്‍ നിന്നും, കായലില്‍ നിന്നും നേരിട്ടും ഖനനം നടത്തുന്നത് മൂലം 89 ചതുരശ്ര കിലോമീറ്റര്‍ ഉണ്ടായിരുന്ന ആലപ്പാട് ഭൂപ്രദേശം 7.5 ചതുരശ്ര കിലോ മീറ്ററിലേക്കു ചുരുക്കിയെന്നും, ധാരാളം മത്സ്യ സമ്പത്തുണ്ടായിരുന്ന തിരപ്രദേശത്ത് വംശ നാശം സംഭവിച്ചിരിക്കുകയാണെന്നും ഹരജിയില്‍ ചൂണ്ടികാണിക്കുന്നു. നിയമാസഭാ സമിതി റിപോര്‍ട്ട് വന്നിട്ട് ഒരു വര്‍ഷത്തിനു ശേഷവും യാതൊരു വിധ നടപടികളും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ലന്നും ഹരജിയില്‍ പറയുന്നു.

Next Story

RELATED STORIES

Share it