Big stories

അഗ്‌നിപഥ്: യുപിയിലും വ്യാപക ആക്രമണം; ട്രെയിനുകളും സര്‍ക്കാര്‍ ബസുകളും പോലിസ് വാഹനങ്ങളും കത്തിച്ചു

അഗ്‌നിപഥ്:    യുപിയിലും വ്യാപക ആക്രമണം; ട്രെയിനുകളും സര്‍ക്കാര്‍ ബസുകളും പോലിസ് വാഹനങ്ങളും കത്തിച്ചു
X

ന്യൂഡല്‍ഹി: ഹ്രസ്വകാല സൈനിക സേവന പദ്ധതിയായ അഗ്‌നിപഥിനെതിരെ നടക്കുന്ന പ്രതിഷേധത്തില്‍ ഉത്തര്‍പ്രദേശിലും വ്യാപക അക്രമം. യുപിയില്‍ പ്രതിഷേധത്തിനിടെ വിവിധയിടങ്ങളില്‍ പ്രതിഷേധക്കാര്‍ പൊതുമുതലുകള്‍ക്ക് വ്യാപക നാശനഷ്ടം വരുത്തി. ട്രെയിനുകളും സര്‍ക്കാര്‍ ബസുകളും പോലിസ് വാഹനങ്ങളും കത്തിച്ചു. സ്‌റ്റേഷനുകളില്‍ നിര്‍ത്തിയിട്ട ട്രെയിനുകളാണ് പ്രതിഷേധക്കാര്‍ കത്തിച്ചത്.

ഉത്തര്‍ പ്രദേശിലെ ബാല്ലിയ ജില്ലയിലാണ് ഉദ്യോഗാര്‍ഥികള്‍ രാവിലെ പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിഷേധക്കാര്‍ റെയില്‍വ സ്‌റ്റേഷനില്‍ നാശനഷ്ടം വരുത്തി. പ്രതിഷേധക്കാര്‍ കൈയില്‍ കരുതിയ വടികള്‍കൊണ്ട് റെയില്‍വേ സ്‌റ്റേഷനിലെ കടകളും ബെഞ്ചുകളും തല്ലിത്തകര്‍ത്തു. ആളുകള്‍ സംഘടിച്ചതോടെ പോലിസ് രംഗത്തെത്തി ജനങ്ങളോട് പിരിഞ്ഞ് പോകാന്‍ ആവശ്യപ്പെട്ടു. പ്രതിഷേധക്കാരോട് സംസാരിച്ച് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് അവരെ തിരിച്ചയച്ചുവെന്ന് ബാല്ലിയ പോലിസ് പറഞ്ഞു.

അതേസമയം, മറ്റൊരു സംഘം പ്രതിഷേധക്കാര്‍ റെയില്‍വേ സ്‌റ്റേഷന് പുറത്ത് വടികളുള്‍പ്പെടെ ആയുധങ്ങളുമായി സംഘടിച്ചു. ഇവിടെ വ്യാപക സംഘര്‍ഷമാണ് അരങ്ങേറിയതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, വന്‍ നാശം വിതക്കുന്നതില്‍ നിന്ന് ജനക്കൂട്ടത്തെ തടയാന്‍ പോലിസ് ആയിട്ടുണ്ടെന്ന് ബാല്ലിയ പോലിസ് പറഞ്ഞു. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും പോലിസ് വ്യക്തമാക്കി.

അഗ്‌നിപഥ് പദ്ധതിക്കെതിരെ ബിഹാറിലാണ് ആദ്യം പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. തൊട്ടുപിറകെ ഹരിയാന, യു.പി എന്നിവിടങ്ങളിലേക്ക് പ്രതിഷേധം വ്യാപിക്കുകയായിരുന്നു.

ബിഹാറിലും പൊതുപൊലിസ് വാഹനങ്ങളും പ്രതിഷേധക്കാര്‍ കത്തിച്ചു. ലക്കിസാരയിലെ മുഹ്‌യുദ്ധീനഗര്‍ സ്‌റ്റേഷനില്‍ ജമ്മുതാവി ഗുവാഹത്തി എക്‌സ്പ്രസിന്റെ രണ്ട് കോച്ചുകള്‍ക്കാണ് പ്രതിഷേധക്കാര്‍ തീയിട്ടത്. ബിഹാറിലെ ബൊറെ റെയില്‍വേ സ്‌റ്റേഷന്‍ അടിച്ച് തകര്‍ത്തു. ട്രെയിനിന് തീയിട്ടു. ബസുകളുടെ ചില്ലുകള്‍ അടിച്ചു തകര്‍ത്തു. ബിജെപി എംഎല്‍എയുടെ വീടിനു നേരെയും ആക്രമണമുണ്ടായി.

അക്രമാസക്തമായ പ്രതിഷേധം മൂലം ഹരിയാനയിലെ പല്‍വാലില്‍ ഫോണ്‍ ഇന്റര്‍നെറ്റ് സൗകര്യവും എസ്എംഎസ് സൗകര്യവും 24 മണിക്കൂര്‍ നേരത്തേക്ക് നില്‍ത്തിവെച്ചു. പ്രതിഷേധത്ത തുടര്‍ന്ന് അഗ്‌നിപഥിലേക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 21ല്‍ നിന്ന് 23 ആക്കി കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു.

Next Story

RELATED STORIES

Share it