Big stories

വിലക്കുകള്‍ അവഗണിച്ച് പൗരത്വ പ്രക്ഷോഭം; മംഗളൂരുവില്‍ സമ്മേളിച്ചത് പതിനായിരങ്ങള്‍(വീഡിയോ)

'പൗരത്വ നിയമത്തില്‍ ഒരിഞ്ചുപോലും പിന്നോട്ട് പോകില്ലെന്നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ പറയുന്നത്. എന്നാല്‍ രണ്ട് കിലോമീറ്റര്‍ പിന്നോട്ട് പോയതിന് ശേഷമാണ് അദ്ദേഹം ഇങ്ങനെ പറയുന്നത്'. കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞു.

വിലക്കുകള്‍ അവഗണിച്ച് പൗരത്വ പ്രക്ഷോഭം; മംഗളൂരുവില്‍ സമ്മേളിച്ചത് പതിനായിരങ്ങള്‍(വീഡിയോ)
X

മംഗളൂരു: പോലിസ് വര്‍ഗീയമായി അടിച്ചമര്‍ത്താന്‍ ശ്രമിച്ചിട്ടും പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം മംഗളൂരുവില്‍ കൂടുതല്‍ ശക്തിപ്രാഭിക്കുന്നു. രണ്ട് മുസ്‌ലിംകളെ പോലിസ് വെടിവയ്ച്ച് കൊലപ്പെടുത്തി ഒരു മാസത്തിന് ശേഷം നടന്ന പൗരത്വ പ്രക്ഷോഭത്തില്‍ അണി നിരന്നത് പതിനായിരങ്ങള്‍.

പൗരത്വ ഭേദഗതി നിയമത്തിനും (സിഎഎ) ദേശീയ പൗരത്വ രജിസ്റ്ററിനും (എന്‍ആര്‍സി) എതിരേ മംഗളൂരുവിലെ അഡയാര്‍ കണ്ണൂരില്‍ ബുധനാഴ്ചയാണ് വന്‍ പ്രക്ഷോഭം അരങ്ങേറിയത്. കഴിഞ്ഞ ഡിസംബര്‍ 19നാണ് പൗരത്വ പ്രക്ഷോഭകര്‍ക്കെതിരേ പോലിസ് വെടിവയ്പ്പ് നടത്തി രണ്ട് മുസ്‌ലിംകളെ കൊലപ്പെടുത്തിയത്.

കര്‍ണാടകയിലെ മുസ്‌ലിം സംഘടനകളുടെ കൂട്ടായ്മയായ ദക്ഷിണ കന്നഡ-ഉഡുപ്പി മുസ്‌ലിം സെന്‍ട്രല്‍ കമ്മിറ്റിയും രാജ്യത്തൊട്ടാകെയുള്ള സിഎഎ പ്രതിഷേധത്തിന്റെ കൂട്ടയ്മയായ 'വി ദി പീപ്പിളും' ചേര്‍ന്നാണ് പ്രതിഷേധ സമ്മേളനം സംഘടിപ്പിച്ചത്.




ഉഡുപ്പി ജില്ലാ ഖാസിയും പ്രമുഖ മുസ്‌ലിം പണ്ഡിതനുമായ അല്‍ഹാജ് ബേക്കല ഇബ്രാഹിം മുസ്‌ല്യാര്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ആക്ടിവിസ്റ്റ് ഹര്‍ഷ് മന്ദര്‍, മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍, സുപ്രീം കോടതി മുന്‍ ജഡ്ജി ഗോപാല്‍ ഗൗഡ, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ശിവസുന്ദര്‍, പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ കര്‍ണാടക സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ഷാക്കിര്‍ ഉള്‍പ്പടെ നേതാക്കള്‍ പ്രതിഷേധക്കാരെ അഭിസംബോധന ചെയ്തു.

'പൗരത്വ നിയമത്തില്‍ ഒരിഞ്ചുപോലും പിന്നോട്ട് പോകില്ലെന്നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ പറയുന്നത്. എന്നാല്‍ രണ്ട് കിലോമീറ്റര്‍ പിന്നോട്ട് പോയതിന് ശേഷമാണ് അദ്ദേഹം ഇങ്ങനെ പറയുന്നത്'. പ്രക്ഷോഭകരെ അഭിസംബോധന ചെയ്ത കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞു.

പ്രക്ഷോഭത്തില്‍ പോലിസ് വെടിവയ്പ്പിനെതിരേയും പൗരത്വ ഭേദഗതി നിയമത്തിനെതിരേയും മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു. ഡിസംബര്‍ 19 ന് സിഎഎ വിരുദ്ധ പ്രതിഷേധത്തിനിടെ പോലിസ് നടത്തിയ വെടിവയ്പില്‍ നൗഷിന്‍ (23), അബ്ദുള്‍ ജലീല്‍ കുദ്രോളി (49) എന്നിവരാണ് കൊല്ലപ്പെട്ടത്. പോലിസ് കൊലപാതകങ്ങളെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് മുസ്‌ലിം നേതാക്കള്‍ ആവശ്യപ്പെട്ടു.


Next Story

RELATED STORIES

Share it