Big stories

'മുസ് ലിംകള്‍കള്‍ക്കെതിരേ പോലിസ് സര്‍വപിന്തുണയും നല്‍കി കൂടെനിന്നു'; ഡല്‍ഹി കലാപം വിവരിച്ച് ഹിന്ദുത്വവാദിയുടെ വെളിപ്പെടുത്തല്‍

ആരെയെങ്കിലും ജീവനോടെ കത്തിക്കുന്നത് കണ്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് അത്തരം സംഭവത്തിനും സാക്ഷിയായതായി 22 കാരന്‍ പറഞ്ഞു. ''കലിഗത്ത് റോഡിലായിരുന്നു അത്തരം സംഭവം നടന്നത്. അദ്ദേഹം ഒരു മുസ്‌ലിമായിരുന്നു. ഹിന്ദുക്കള്‍ അയാളുടെ അടുത്തെത്തി 'ജയ് ശ്രീറാം' വിളിക്കാന്‍ ആവശ്യപ്പെട്ടു. വിളിക്കില്ലെന്നായിരുന്നു മറുപടി. ഇതോടെ ഞങ്ങള്‍ തിരിച്ചു പോവുമെന്നാണ് അയാള്‍ കരുതിയത. അവിടെ കൂടിയ ആളുകള്‍ അയാളെ തല്ലി. വലിച്ചിഴച്ച് ഒരു കാറിനുള്ളിലിട്ടു. എന്നിട്ട് കാര്‍ കത്തിച്ചു. അയാള്‍ അതിനുള്ളില്‍ കിടന്ന് മരിച്ചു. ഇത്തരത്തില്‍ മൂന്നുപേരെ ജീവനോടെ കത്തിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്''.

മുസ് ലിംകള്‍കള്‍ക്കെതിരേ പോലിസ് സര്‍വപിന്തുണയും നല്‍കി കൂടെനിന്നു;    ഡല്‍ഹി കലാപം വിവരിച്ച് ഹിന്ദുത്വവാദിയുടെ വെളിപ്പെടുത്തല്‍
X

ന്യൂഡല്‍ഹി: സിഎഎയ്‌ക്കെതിരേ സമാധാനപരമായി സമരം നടത്തുന്നവര്‍ക്കു നേരെ ഹിന്ദുത്വര്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഹിന്ദുത്വര്‍ നടത്തിയ മുസ് ലിം വിരുദ്ധ വംശീയ കലാപത്തെ കുറിച്ച് കലാപകാരിയായ 22കാരന്‍ നടത്തിയ വെളിപ്പെടുത്തല്‍ പുറത്ത്. 'ദി കാരവന്‍' മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് കലാപകാലത്ത് താന്‍ ചെയ്തതും താന്‍ കണ്ണ് കൊണ്ട് കണ്ടതുമായ സംഭവങ്ങളെ കുറിച്ച് കാമറയ്ക്കു മുന്നില്‍ കാരവല്‍ നഗര്‍ നിവാസിയായ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകന്‍ വാചാചനായത്. നേരത്തേ, ഗുജറാത്ത് വംശഹത്യാ കാലത്ത് ബാബു ബജ് റംഗി ഉള്‍പ്പെടെയുള്ള ഹിന്ദുത്വവാദികള്‍ ഒളികാമറയ്ക്കു മുന്നില്‍ നടത്തിയതിനു സമാനമായ വെളിപ്പെടുത്തലുകളാണ് ഇപ്പോഴും ഉണ്ടായിട്ടുള്ളത്. 2020 ഫെബ്രുവരിയില്‍ നടന്ന കലാപത്തില്‍ മുസ്‌ലിംകളെ ആക്രമിക്കാന്‍ ഡല്‍ഹി പോലിസ് സര്‍വ പിന്തുണയുമായി തങ്ങള്‍ക്കൊപ്പം നിലയുറപ്പിച്ചെന്നും യുവാവ് സാക്ഷ്യപ്പെടുത്തുന്നു. ഞെട്ടിക്കുന്ന വെളിപ്പെടുത്തലില്‍ താനും സുഹൃത്തുക്കളും എന്തൊക്കെ ചെയ്‌തെന്നും പോലിസ് ഏതൊക്കെ വിധത്തില്‍ സഹകരിച്ചിട്ടുണ്ടെന്നും യുവാവ് അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്. അമിത് പാണ്ഡ്യേയും ഷാഹിദ് ടാന്‍ഡ്രേയുമാണ് അഭിമുഖം തയ്യാറാക്കിയിട്ടുള്ളത്.

കലാപത്തിനിടെ നിങ്ങള്‍ കണ്ട കാഴ്ചകള്‍ എന്തൊക്കെ, നിങ്ങള്‍ എന്തൊക്കെ ചെയ്തു എന്നാണ് ആദ്യചോദ്യം. 'ഞാന്‍ നിരവധി പേരെ മര്‍ദ്ദിച്ചു. കടകള്‍ തീയിട്ട് നശിപ്പിച്ചു. പക്ഷേ, ആരെയും കൊലപ്പെടുത്തിയിട്ടില്ലെന്നും യുവാവ് പറഞ്ഞു. ചിലര്‍ ഞങ്ങള്‍ക്കെതിരേ വന്നു. ഞങ്ങള്‍ ശക്തമായി തിരിച്ചടിച്ചു തുടങ്ങി. ഹിന്ദുവോ മുസ്‌ലിമോ എന്ന് ചോദിച്ചാണ് മര്‍ദ്ദിച്ചത്. ഇതറിയാന്‍ ആധാര്‍ കാര്‍ഡ് വരെ പരിശോധിച്ചു. ഹിന്ദുവാണെന്നു പറഞ്ഞപ്പോള്‍ അവരെ സഹായിച്ചു. മുസ്‌ലിമെന്ന് പറഞ്ഞവരെ മര്‍ദ്ദിച്ചു. കാറുകളും മറ്റും തകര്‍ക്കുകയും തീയിടുകയും ചെയ്തു. പേടിച്ച് ആരെങ്കിലും പേര് മാറ്റിപ്പറയുകയാണെന്നു തോന്നിയാല്‍ ലൈസന്‍സ് നോക്കും. ഏത് മതവിശ്വാസിയാണെന്ന് പരിശോധിച്ച് മര്‍ദ്ദിക്കും. ആറോ ഏഴോ വാഹനങ്ങള്‍ ഞാന്‍ കത്തിച്ചിട്ടുണ്ടെന്നും യുവാവ് വീഡിയോയില്‍ പറയുന്നുണ്ട്.

താങ്കള്‍ എവിടെ നടന്ന ആക്രമണത്തിലാണ് പങ്കാളിയായതെന്ന ചോദ്യത്തിന് കലിഗത്ത് റോഡില്‍ എന്നായിരുന്നു മറുപടി. ''786 എന്നെഴുതിയ വാഹനങ്ങളെല്ലാം കത്തിച്ചു. ചില ബൈക്കുകള്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ചിലത് ആളുകള്‍ സഞ്ചരിക്കുന്നവ തന്നെ കത്തിച്ചു. പലരും ജോലിക്കും മറ്റും പോവുകയായിരുന്നു. ഞങ്ങള്‍ അവരെ തടഞ്ഞു നിര്‍ത്തി 'ജയ് ശ്രീറാം' വിളിക്കാന്‍ പറഞ്ഞു. വിളിക്കില്ലെന്ന് പറഞ്ഞാല്‍ ഉപദ്രവിക്കും. ആദ്യം വാഗ്വാദത്തിലാണു തുടങ്ങുക. ഇതോടെ സമീപത്തുള്ളവര്‍ക്കു ദേഷ്യം വന്ന് തുടങ്ങും. പിന്നെ എല്ലാവരും ഒന്നിച്ച് ആക്രമിക്കും. ശേഷം ബൈക്ക് കത്തിക്കും''. ആരെയെങ്കിലും ജീവനോടെ കത്തിക്കുന്നത് കണ്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് അത്തരം സംഭവത്തിനും സാക്ഷിയായതായി 22 കാരന്‍ പറഞ്ഞു. ''കലിഗത്ത് റോഡിലായിരുന്നു അത്തരം സംഭവം നടന്നത്. അദ്ദേഹം ഒരു മുസ്‌ലിമായിരുന്നു. ഹിന്ദുക്കള്‍ അയാളുടെ അടുത്തെത്തി 'ജയ് ശ്രീറാം' വിളിക്കാന്‍ ആവശ്യപ്പെട്ടു. വിളിക്കില്ലെന്നായിരുന്നു മറുപടി. ഇതോടെ ഞങ്ങള്‍ തിരിച്ചു പോവുമെന്നാണ് അയാള്‍ കരുതിയത. അവിടെ കൂടിയ ആളുകള്‍ അയാളെ തല്ലി. വലിച്ചിഴച്ച് ഒരു കാറിനുള്ളിലിട്ടു. എന്നിട്ട് കാര്‍ കത്തിച്ചു. അയാള്‍ അതിനുള്ളില്‍ കിടന്ന് മരിച്ചു. ഇത്തരത്തില്‍ മൂന്നുപേരെ ജീവനോടെ കത്തിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്''.

ഇത്തരം അക്രമങ്ങള്‍ നടക്കുമ്പോള്‍ പോലിസുകാര്‍ എന്ത് ചെയ്യുകയായിരുന്നു എന്ന ചോദ്യത്തിന് പോലിസ് ഞങ്ങള്‍ക്ക് സര്‍വ പിന്തുണയും നല്‍കി കൂടെ നിന്നെന്നും ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ പറഞ്ഞു. ''നിങ്ങള്‍ എല്ലായിടത്തേക്കും പോവൂ. അകത്ത് കയറി ആക്രമിക്കൂ. യാതൊരു കുഴപ്പവുമില്ല എന്നാണ് പോലിസ് ഞങ്ങളോട് പറഞ്ഞത്. അതിന് ശേഷം തുടര്‍ച്ചയായി ആക്രമണം നടത്തി. നിങ്ങള്‍ക്ക് നല്ലൊരു അവസരം ലലഭിച്ചിരിക്കുകയാണ്. ചെയ്യാനുള്ളതെല്ലാം ചെയ്‌തേക്കൂ. ഞങ്ങള്‍ക്ക് മുകളില്‍ നിന്ന് അനുമതി ലഭിച്ചിട്ടുണ്ട്. അവര്‍ അവസാനിപ്പിക്കാന്‍ പറയുന്നത് വരെ നിങ്ങള്‍ക്ക് തുടരാം'' എന്നായിരുന്നു പോലിസിന്റെ നിര്‍ദേശം. എന്റെ കൈയില്‍ ഒരു ലാത്തിയുണ്ടായിരുന്നു. ബജ്‌രംഗ്ദളില്‍ നിന്നാണെന്ന് പരിചയപ്പെടുത്തിയ ചിലരാണ് ലാത്തി തന്നത്. അവര്‍ ഞങ്ങള്‍ക്ക് കുറച്ച് ലാത്തികള്‍ തന്നു. പോലിസുകാരുടെ കൈയില്‍ ഉള്ളതുപോലത്തെ ലാത്തിയായിരുന്നു അത്. ചിലരുടെ കൈയില്‍ ഇഷ്ടികളും കല്ലുകളും ദണ്ഡുകളും ഉണ്ടായിരുന്നു. മൂന്ന് നാല് പേരുടെ കൈയില്‍ തോക്ക് ഉണ്ടായിരുന്നു. ആദ്യമൊന്നും വെടയുതിര്‍ത്തില്ല. രാത്രിയായപ്പോഴാണ് വെടിവച്ചതെന്ന് തോന്നുന്നുവെന്നും യുവാവ് പറഞ്ഞു. ഞങ്ങള്‍ സര്‍വായുധ സജ്ജരായി കലാപം നടത്തിക്കൊണ്ടിരിക്കുമ്പോള്‍ പോലിസ് കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നുവെന്നും 22കാരന്‍ വെളിപ്പെടുത്തി. ''നിങ്ങള്‍ ചെയ്‌തോളൂ. അവരുടെ ഏരിയകളില്‍ ചെന്ന് ആക്രമിക്കൂ. നിങ്ങള്‍ക്ക് രണ്ട് മണിക്കൂര്‍ സമയം തരികയാണ്. എന്തും ചെയ്‌തോളൂ...'' എന്നായിരുന്നു പോലിസിന്റെ മറുപടി.

കലാപത്തില്‍ ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ക്ക് കൃത്യമായ പങ്കുണ്ടെന്നും കലാപം നടത്താനുള്ള ആയുധങ്ങളെല്ലാം എത്തിച്ചത് അവരാണെന്നും യുവാവ് അഭിമുഖത്തില്‍ വ്യക്തമാക്കി. ആം ആദ്മിയെന്നോ സമാജ്‌വാദി പാര്‍ട്ടിയെന്നോ കോണ്‍ഗ്രസെന്നോ ഉള്ള വ്യത്യാസം ഇവിടെ കാണിക്കരുത്. ഹിന്ദുവാണെന്ന ഒരൊറ്റ വികാരത്തില്‍ വേണം യുദ്ധം ചെയ്യാന്‍ എന്നായിരുന്നു ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ നിര്‍ദേശം നല്‍കിയതെന്നും യുവാവ് പറഞ്ഞു. ഫെബ്രുവരി 23നാണ് ലാപവുമായി ബന്ധപ്പെട്ട ആദ്യ സന്ദേശം വാട്‌സാപില്‍ ലഭിച്ചത്. ബ്രഹ്മപുരിയില്‍ മുസ്‌ലിംകള്‍ ഒരു ഹിന്ദുവിനെ വീട്ടില്‍ കയറി ക്രൂരമായി മര്‍ദ്ദിച്ചെന്നായിരുന്നു സന്ദേശം. ഒരു ഹിന്ദു സഹോദരന്‍ ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടിട്ടും എന്തുകൊണ്ടാണ് നമ്മള്‍ നിശബ്ദരായിപ്പോവുന്നത് എന്നായിരുന്നു ചോദ്യം. ഇതോടൊപ്പം നിരവധി വീഡിയോയുമുണ്ടായിരുന്നു. അതിലൊന്ന്, രണ്ടുമണിക്ക് ശേഷം ഹിന്ദുക്കളെ ആക്രമിക്കാമെന്ന് പള്ളിയില്‍ നിന്നു പറയുന്ന സന്ദേശവും ഉണ്ടായിരുന്നുവെന്നും യുവാവ് പറഞ്ഞു. ഡല്‍ഹി കലാപത്തിനു കാരണമായ വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാവ് കപില്‍ മിശ്രയെ യുവാവ് വീഡിയോയില്‍ വാനോളം പുകഴ്ത്തുന്നുണ്ട്. അദ്ദേഹം എല്ലാ കാര്യങ്ങളും നന്നായി ചെയ്തു.

''ഞങ്ങള്‍ 70 ശതമാനമുണ്ട്. അവര്‍ 30 ശമതാനം മാത്രമയുള്ള. എന്നിട്ടും അവരെ എന്തിനു പേടിക്കണം. ഹിന്ദുക്കള്‍ ഒറ്റക്കെട്ടാണെന്ന് ഇപ്പോള്‍ അവര്‍ക്കറിയാ. നേരത്തേ ഇതായിരുന്നില്ല അവസ്ഥ. എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ പോട്ടേ എന്നായിരുന്നു സ്ഥിതി. ഇപ്പോള്‍ ഹിന്ദുക്കളെല്ലാം ഒന്നാണ്. അവരെ ഇവിടെ നിന്ന് പുറത്താക്കുക തന്നെ ചെയ്യുമെന്നും'' യുവാവ് വീഡിയോ അഭിമുഖ്യത്തില്‍ വ്യക്തമാക്കുന്നുണ്ട്. രണ്ടു ഭാഗങ്ങളായി ചിത്രീകരിച്ച വീഡിയോയില്‍ യുവാവ് കലാപകാലത്തെ സന്ദര്‍ഭങ്ങളെല്ലാം വിവരിക്കുന്നുണ്ട്.


A Hindu rioter speaks: Delhi violence was "revenge" against Muslims, police gave free reign

Next Story

RELATED STORIES

Share it