- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് ബിജെപിയില്‍ കൂട്ടരാജി തുടരുന്നു
ഏകീകൃത സിവില്‍ കോഡ് അടക്കം ഇത്തരം കൂടുതല്‍ വിഷയങ്ങള്‍ വീണ്ടും വരുമ്പോള്‍ ഒപ്പം നില്‍ക്കാനാകില്ല. തങ്ങളുടെ കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നേടാന്‍ പോലും അവസരം കിട്ടുമോ

ഭോപ്പാല്‍: കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിയിലും ദേശീയ പൗരത്വ പട്ടികയിലും പ്രതിഷേധിച്ച് ബിജെപിയില്‍ കൂട്ടരാജി. മധ്യപ്രദേശില്‍ ബിജെപി ന്യൂനപക്ഷ സെല്‍ അംഗങ്ങള്‍ ഉള്‍പ്പെടെ 76 മുസ്‌ലിം അംഗങ്ങളാണ് പാര്‍ട്ടി വിട്ടത്. തങ്ങളുടെ സമുദായ അംഗങ്ങളെ കൊണ്ട് ബിജെപിക്ക് വോട്ട് ചെയ്യിക്കുക എന്നത് എത്രമാത്രം ബുദ്ധിമുട്ടാണെന്ന് വ്യക്തമായി അറിയാമെന്ന് രാജിക്ക് ശേഷം രജിക് ഖുറേഷി പ്രതികരിച്ചു.
ബിജെപി വീണ്ടും തര്‍ക്കവിഷയങ്ങളില്‍ ഇത്തരം നിലപാടുകള്‍ സ്വീകരിക്കുമ്പോള്‍ സമുദായത്തിലുള്ളവരെ അനുനയിപ്പിക്കുക എന്നത് കൂടുതല്‍ ബുദ്ധിമുട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപിയില്‍ സജീവമായി പ്രവര്‍ത്തിച്ചവരാണ് ഇപ്പോള്‍ രാജി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്‍ഡോറില്‍ വാര്‍ത്താ സമ്മേളനം വിളിച്ചാണ് കൂട്ടരാജി പ്രഖ്യാപിച്ചത്.
നേരത്തെ, മധ്യപ്രദേശിലെ ബിജെപി ന്യൂനപക്ഷ സെല്ലിലെ സംഘടനാ ചുമതലയുള്ള മറ്റ് കുറച്ച് പേരും രാജിവെച്ചിരുന്നു. പുതിയ പൗരത്വ നിയമത്തില്‍ മുസ്‌ലിംകളെയും ഉള്‍പ്പെടുത്തണമെന്ന് ബിജെപിയുടെ മുതിര്‍ന്ന നേതാക്കളോട് അഭ്യര്‍ത്ഥിച്ചിരുന്നുവെന്ന് രജിക് പറഞ്ഞു. അയോധ്യ കേസിലും മുത്തലാഖ് വിഷയത്തിലും തങ്ങള്‍ എതിര്‍പ്പ് ഉന്നയിച്ചിരുന്നില്ല.
പക്ഷേ, ഏകീകൃത സിവില്‍ കോഡ് അടക്കം ഇത്തരം കൂടുതല്‍ വിഷയങ്ങള്‍ വീണ്ടും വരുമ്പോള്‍ ഒപ്പം നില്‍ക്കാനാകില്ല. തങ്ങളുടെ കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നേടാന്‍ പോലും അവസരം കിട്ടുമോയെന്നും അദ്ദേഹം ചോദിച്ചു. എന്നാല്‍, രാജിവെച്ച അംഗങ്ങള്‍ കാര്യമായ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിച്ചിട്ടില്ലെന്നാണ് ബിജെപി ന്യൂനപക്ഷ സെല്‍ അംഗം പ്രതികരിച്ചത്.
പൗരത്വ നിയമത്തിനെതിരേ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധത്തില്‍ പങ്കുചേരുമെന്ന് കഴിഞ്ഞ ആഴ്ച ബിജെപിയില്‍ നിന്ന് രാജിവച്ച ഭോപ്പാല്‍ ജില്ലാ ന്യൂനപക്ഷ സെല്‍ വൈസ് പ്രസിഡന്റായിരുന്ന ആദില്‍ ഖാന്‍ പറഞ്ഞു. രാജ്യത്തിന്റെ താല്പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സാമുദായിക നേതാക്കളും കമ്മ്യൂണിസ്റ്റുകാരും ഞങ്ങളുടെ പ്രവര്‍ത്തകരെ തെറ്റിദ്ധരിപ്പിച്ചതിനാല്‍ അവര്‍ക്ക് പ്രശ്‌നം ശരിയായി മനസ്സിലാകുന്നില്ലെന്ന് ബിജെപി നേതാവ് ഗോപാല്‍ ഭാര്‍ഗവ പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















