World

ശ്രീലങ്കയില്‍ ഈസ്റ്റര്‍ ആഘോഷത്തിനിടെ സ്‌ഫോടന പരമ്പര; 20 പേര്‍ കൊല്ലപ്പെട്ടു

കോളംബോയ്ക്കു സമീപത്തെ കോച്ചിക്കാടെയിലുള്ള സെന്റ് ആന്റിണീസ് ചര്‍ച്ചിലും കാത്തുവാപിതിയ നിഗോംബോയിലുള്ള സെന്റ് സെബാസ്റ്റിയന്‍സ് ചര്‍ച്ചിലുമാണ് സ്‌ഫോടനം നടന്നത്. ഞായറാഴ്ച്ച രാവിലെ 8.30ഓടെ ഈസ്റ്റര്‍ കുര്‍ബാന നടക്കുന്നതിനിടെയായിരുന്നു സ്‌ഫോടനം.

ശ്രീലങ്കയില്‍ ഈസ്റ്റര്‍ ആഘോഷത്തിനിടെ സ്‌ഫോടന പരമ്പര; 20 പേര്‍ കൊല്ലപ്പെട്ടു
X

കൊളംബോ: ശ്രീലങ്കയില്‍ ഈസ്റ്റര്‍ ആഘോഷത്തിനിടെ മൂന്ന് ചര്‍ച്ചുകളില്‍ സ്‌ഫോടനം. മൂന്ന് ഹോട്ടലുകളിലും സ്‌ഫോടനം നടന്നതായി റിപോര്‍ട്ടുണ്ട്. 20ഓളം പേര്‍ കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കോളംബോയ്ക്കു സമീപത്തെ കോച്ചിക്കാടെയിലുള്ള സെന്റ് ആന്റണീസ് ചര്‍ച്ചിലും കാത്തുവാപിതിയ നിഗോംബോയിലുള്ള സെന്റ് സെബാസ്റ്റിയന്‍സ് ചര്‍ച്ചിലും ബത്തിക്കലോവയിലെ ക്രിസ്ത്യന്‍ ആരാധനാലയത്തിലുമാണ് സ്‌ഫോടനം നടന്നത്. ഞായറാഴ്ച്ച രാവിലെ 8.30ഓടെ ഈസ്റ്റര്‍ കുര്‍ബാന നടക്കുന്നതിനിടെയായിരുന്നു സ്‌ഫോടനം.



തലസ്ഥാനത്തെ ഷാന്‍ഗ്രി ലാ, കിങ്‌സ്ബറി, സിന്നമോണ്‍ ഗ്രാന്‍ഡ് എന്നീ ഹോട്ടലുകളിലും സ്‌ഫോടനങ്ങള്‍ നടന്നതായി പോലിസ് വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. തലസ്ഥാനമായ കൊളംബോയിലെ ആശുപത്രിയില്‍ 150ഓളം പേരെ പരിക്കേറ്റ നിലയില്‍ പ്രവേശിപ്പിച്ചതായി എഎഫ്പി റിപോര്‍ട്ട് ചെയ്തു. അതേ സമയം, 200ഓളം പേര്‍ക്ക് പരിക്കേറ്റതായി സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുണ്ട്.

ബുദ്ധമതവിശ്വാസികള്‍ക്ക് ഭൂരിപക്ഷമുള്ള ശ്രീലങ്കയില്‍ ആറ് ശതമാനത്തോളമാണ് ക്രിസ്ത്യാനികള്‍. തമിഴ്, സിംഹള വംശജര്‍ ക്രിസ്ത്യാനികളിലുണ്ട്.

Updating News...

Next Story

RELATED STORIES

Share it