- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംസ്ഥാനത്ത് ഉയര്‍ന്ന അള്‍ട്രാവയലറ്റ് കിരണങ്ങള്‍; നാലിടങ്ങളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് സൂര്യപ്രകാശത്തിന്റെ തീവ്രത വര്‍ധിച്ചതിനെ തുടര്‍ന്ന് അള്‍ട്രാവയലറ്റ് (യുവി) സൂചിക ഉയര്‍ന്ന നിലയില്‍ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ കോന്നി, ചെങ്ങന്നൂര്‍, ചങ്ങനാശ്ശേരി, മൂന്നാര്‍ എന്നീ പ്രദേശങ്ങളിലാണ് ഏറ്റവും ഉയര്‍ന്ന യുവി നിരക്ക് രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. യുവി സൂചിക എട്ടു മുതല്‍ പത്തു വരെയാണ് ഓറഞ്ച് അലേര്‍ട്ടിന്റെ പരിധിയില്‍ വരുന്നത്.
അതേസമയം കൊട്ടാരക്കര, കളമശേരി, ഒല്ലൂര്‍, തൃത്താല, പൊന്നാനി, ബേപ്പൂര്‍, മാനന്തവാടി എന്നിവിടങ്ങളില്‍ യെല്ലോ അലേര്‍ട്ടും നിലവിലുണ്ട്. സൂര്യന്റെ അള്‍ട്രാവയലറ്റ് കിരണങ്ങള്‍ക്ക് ദീര്‍ഘസമയം നേരിട്ട് സമ്പര്‍ക്കത്തില്‍ വരുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കാമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. സൂര്യാതാപം, ത്വക്ക് രോഗങ്ങള്‍, നേത്ര പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് സാധ്യത കൂടുതലാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
പകല്‍ പത്തു മുതല്‍ മൂന്നു വരെയുള്ള സമയമാണ് യുവി കിരണങ്ങളുടെ തീവ്രത ഏറ്റവും കൂടുന്ന സമയം. ഈ സമയങ്ങളില്‍ പരമാവധി പുറത്തുപോകുന്നത് ഒഴിവാക്കാന്‍ പൊതുജനങ്ങളോട് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിര്‍ബന്ധമായ സാഹചര്യങ്ങളില്‍ പുറത്ത് പോകുമ്പോള്‍ തൊപ്പി, കുട, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കണമെന്നും ശരീരം മൂടുന്ന വസ്ത്രങ്ങള്‍ ധരിക്കണമെന്നും നിര്‍ദേശിക്കുന്നു.
പുറം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, മല്‍സ്യത്തൊഴിലാളികള്‍, യാത്രക്കാര്‍, വിനോദസഞ്ചാരികള്‍, കൂടാതെ ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ എന്നിവര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. ഇടവേളകളില്‍ തണലില്‍ വിശ്രമിക്കുന്നതും നിര്‍ബന്ധമാണെന്ന് അധികൃതര്‍ അറിയിച്ചു.
മലനിരകളും ഉഷ്ണമേഖല പ്രദേശങ്ങളും ഉള്‍പ്പെടെ ചില മേഖലകളില്‍ യുവി സൂചിക സാധാരണയെക്കാള്‍ കൂടുതലായിരിക്കാനുള്ള സാധ്യതയുള്ളതിനാല്‍, അവിടങ്ങളില്‍ താമസിക്കുന്നവരും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















