പശുവിന്റെ പേരില്‍ ബിഹാറില്‍ മൂന്നുപേരെ തല്ലിക്കൊന്നു

രാജു നാഥ്, ബിദേസ് നാഥ്, നൗഷാദ് ഖുറേഷി എന്നിവരാണ് കൊല്ലപ്പെട്ടത്

പശുവിന്റെ പേരില്‍ ബിഹാറില്‍ മൂന്നുപേരെ തല്ലിക്കൊന്നു

പട്‌ന: പശുക്കളെ മോഷ്ടിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ബിഹാറില്‍ മൂന്നുപേരെ തല്ലിക്കൊന്നു. അക്രമികളുടെ കൈയ്യില്‍പ്പെടാതെ ഒരാള്‍ രക്ഷപ്പെട്ടതായും പോലിസ് പറഞ്ഞു. വെള്ളിയാഴ്ച സരണ്‍ ജില്ലയിലെ ബനിയാപൂര്‍ വില്ലേജിലാണ് സംഭവം. ഇന്ന് പുലര്‍ച്ചെ നാലംഗ സംഘത്തെയാണ് പശുക്കളെ മോഷ്ടിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് പ്രദേശവാസികള്‍ പിടികൂടിയത്. തുടര്‍ന്ന് ക്രൂരമായി തല്ലിച്ചതച്ചിനെ തുടര്‍ന്ന് സംഭവ സ്ഥലത്തു വച്ച് തന്നെ രണ്ടുപേര്‍ കൊല്ലപ്പെടുകയായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപോര്‍ട്ട് ചെയ്തു. മറ്റൊരാളെ കാണാതാവുകയും അല്‍പസമയത്തിനു ശേഷം കൊല്ലപ്പെട്ട നിലയില്‍ സമീപം കണ്ടെത്തുകയുമായിരുന്നു. പിടിയിലായവരില്‍ ഒരാള്‍ അക്രമികളില്‍നിന്ന് രക്ഷപ്പെട്ടു. രാജു നാഥ്, ബിദേസ് നാഥ്, നൗഷാദ് ഖുറേഷി എന്നിവരാണ് കൊല്ലപ്പെട്ടത്. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനയച്ചിട്ടുണ്ട്.


ജൂലൈ രണ്ടിനു ത്രിപുരയിലെ ദലൈ ജില്ലയില്‍ പശുമോഷണം ആരോപിച്ച് ബുദ്ധികുമാര്‍ എന്ന 36കാരനെ തല്ലിക്കൊന്നിരുന്നു.ഇക്കഴിഞ്ഞ ജൂണ്‍ 18ന് ജാര്‍ഖണ്ഡില്‍ ബൈക്ക് മോഷണം ആരോപിച്ച് തബ്രീസ് അന്‍സാരി എന്ന യുവാവിനെ വൈദ്യുതി തൂണില്‍ കെട്ടിയിട്ട് തല്ലിച്ചതച്ച് കൊലപ്പെടുത്തിയത് വന്‍ ചര്‍ച്ചയായിരുന്നു.

RELATED STORIES

Share it
Top