Big stories

രാജ്യത്തെ വീണ്ടും കൊവിഡ് വിഴുങ്ങുന്നു; 24 മണിക്കൂറിനിടെ 1,68,912 പേര്‍ക്ക് രോഗം, 839 മരണം

ഇന്നും ഒന്നര ലക്ഷത്തിന് മുകളില്‍ കേസുകള്‍ റിപോര്‍ട്ട് ചെയ്തതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകള്‍ 1,35,27,717 ആയി.

രാജ്യത്തെ വീണ്ടും കൊവിഡ് വിഴുങ്ങുന്നു; 24 മണിക്കൂറിനിടെ 1,68,912 പേര്‍ക്ക് രോഗം, 839 മരണം
X

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും കുതിച്ചുയരുന്നു. ഇന്നും ഒന്നര ലക്ഷത്തിന് മുകളില്‍ കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,68,912 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 904 മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. ഇന്നലെ 1,52,879 കൊവിഡ് കേസുകളും 839 മരണങ്ങളും സ്ഥിരീകരിച്ചിരുന്നു.

ഇന്നും ഒന്നര ലക്ഷത്തിന് മുകളില്‍ കേസുകള്‍ റിപോര്‍ട്ട് ചെയ്തതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകള്‍ 1,35,27,717 ആയി. രാജ്യത്ത് ഇതുവരെ 1,70,179 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെ 1,21,56,529 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 12,01,009 പേരാണ് ചികിൽസയില്‍ തുടരുന്നത്. രാജ്യത്ത് ഇതുവരെ 10,45,28,565 പേര്‍ കൊവിഡ് വാക്സിന്‍ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

രോഗവ്യാപനം ഏറ്റവും രൂക്ഷമായ മഹാരാഷ്ട്രയില്‍ ഞായറാഴ്ച 63,294 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്ത് രോഗം പിടിപെടുന്നവരുടെ കണക്ക് ഓരോ ദിവസവും ഉയരുകയാണ്. ഇതോടെ സംസ്ഥാനത്ത് രോഗം പിടിപെട്ടവരുടെ എണ്ണം 34 ലക്ഷം കടന്നു. 349 പേരാണ് 24 മണിക്കൂറിനുള്ളില്‍ മരിച്ചത്. മരണസംഖ്യ 57,987 ലേക്കെത്തി. 5.65 ലക്ഷം പേരാണ് ഇപ്പോള്‍ സംസ്ഥാനത്ത് ചികിൽസയിലുള്ളത്.

കര്‍ണാടകയിലും പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഇന്നലെ പതിനായിരം കടന്നു. ഞായറാഴ്ച 10,250 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 10,65,290 ആയി. ആറുമാസങ്ങള്‍ക്കു ശേഷമാണ് സംസ്ഥാനത്ത് പ്രതിദിന കൊവിഡ് രോഗികള്‍ പതിനായിരം കടക്കുന്നത്. ഇതോടെ നിലവില്‍ ചികിൽസയിലുള്ളവരുടെ എണ്ണം 69,225 ആയി.

Next Story

RELATED STORIES

Share it