Big stories

100 കോടി വെറും എണ്ണം മാത്രമല്ല, ഇന്ത്യയുടെ കരുത്തിന്റെ പ്രതീകം; രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

100 കോടി വെറും എണ്ണം മാത്രമല്ല, ഇന്ത്യയുടെ കരുത്തിന്റെ പ്രതീകം; രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
X

ന്യൂഡല്‍ഹി: നൂറ് കോടി ഡോസ് വാക്‌സിന്‍ നല്‍കിയെന്നത് വെറുമൊരു എണ്ണം മാത്രമല്ലെന്നും രാജ്യത്തിന്റെ കരുത്തിന്റെയും പുതിയ ഇന്ത്യയുടെയും പ്രതീകമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യം നൂറ് കോടി ഡോസ് വാക്‌സിന്‍ പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ വിമര്‍ശകര്‍ ഇതോടെ നിശ്ശബ്ദരായെന്നും അദ്ദേഹം പറഞ്ഞു.

'100 കോടി വാക്‌സിന്‍ ഒരു സംഖ്യയല്ല. ഇത് ഈ രാജ്യത്തിന്റെ ശേഷിയുടെയും കാര്യക്ഷമതയുടെയും പ്രതിഫലനമാണ്. വലിയ ലക്ഷ്യങ്ങള്‍ എങ്ങനെ നേടാമെന്ന് അറിയാവുന്ന ഒരു രാജ്യത്തിന്റെ പുതിയ അധ്യായം'- മോദി പറഞ്ഞു.

'എല്ലാവരും ഇന്ത്യയെ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുന്നു, പക്ഷേ ഇന്ത്യയുടെ തുടക്കം വ്യത്യസ്തമായിരുന്നുവെന്ന് ഓര്‍ക്കുക. മറ്റ് രാജ്യങ്ങള്‍ വളരെക്കാലമായി വൈദ്യശാസ്ത്ര രംഗത്തും വാക്‌സിനേഷനിലും സജീവമായിരുന്നു. ഇന്ത്യക്ക് ആവശ്യമായത് ചെയ്യാനാവുമോ എന്ന് എല്ലാവരും ചോദിച്ചു. 100 കോടി ഡോസ് വാക്‌സിന്‍ എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരമാണ്.'- അദ്ദേഹം പറഞ്ഞു.

100 കോടി ഡോസ് വാക്‌സിന്‍ കഴിഞ്ഞ ദിവസമാണ് ഇന്ത്യ പൂര്‍ത്തിയാക്കിയത്.

ഈ നേട്ടം ഓരോ ഇന്ത്യക്കാന്റേതുമാണെന്നും ഇന്ത്യയെ ഒരു സുരക്ഷിത ഇടമായി ലോകം കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എല്ലായിടത്തും ഒരു ശുഭാപ്തി വിശ്വാസം കാണുന്നുണ്ട്. സമ്പദ്ഘടനയും മെച്ചപ്പെടാന്‍ തുടങ്ങി. വിദഗ്ധര്‍ ഇന്ത്യയുടെ കാര്യത്തില്‍ പോസിറ്റീവായി ചിന്തിക്കുന്നു. ഇവിടെ എല്ലാ യുവാക്കള്‍ക്കും തൊഴിലുണ്ട്. ഷൂ ധരിക്കും പോലെ മാസ്‌കും ജീവിതത്തിന്റെ ഭാഗമാക്കാന്‍ അദ്ദേഹം ഉപദേശിച്ചു. ഇന്ത്യ നൂറ് കോടി പേര്‍ക്ക് വാക്‌സിന്‍ നല്‍കി. അതും സൗജന്യമായി. വാക്‌സിനേഷന്‍ പദ്ധതിയെ വിഐപി സംസ്‌കാരം പിടികൂടാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it