Big stories

മാത്യു ടി.തോമസിനോടു മന്ത്രിസ്ഥാനം ഒഴിയാന്‍ ജെഡിഎസ് നേതൃത്വം നിര്‍ദേശിച്ചു, കൃഷ്ണന്‍കുട്ടി മന്ത്രിയാകും

മാത്യു ടി.തോമസിനോടു മന്ത്രിസ്ഥാനം ഒഴിയാന്‍ ജെഡിഎസ് നേതൃത്വം നിര്‍ദേശിച്ചു, കൃഷ്ണന്‍കുട്ടി മന്ത്രിയാകും
X

തിരുവനന്തപുരം : മാത്യു ടി.തോമസിനോടു മന്ത്രിപദം ഒഴിയാന്‍ ജെഡിഎസ് നേതൃത്വം നിര്‍ദേശിച്ചു. ജെഡിഎസ് സംസ്ഥാന പ്രസിഡന്റും ചിറ്റൂര്‍ എംഎല്‍എയുമായ കെ.കൃഷ്ണന്‍കുട്ടി പകരം മന്ത്രിയാകും. പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി ഡാനിഷ് അലി അറിയിച്ചതാണിത്.

മന്ത്രിസ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാന്‍ കെ.കൃഷ്ണന്‍കുട്ടി, സി.കെ.നാണു, എന്നിവരടക്കമുള്ള സംസ്ഥാന നേതാക്കള്‍ ദേശീയ അധ്യക്ഷന്‍ എച്ച്.ഡി.ദേവെഗൗഡയുമായി ബെംഗളൂരുവില്‍ നടത്തിയ ചര്‍ച്ചയിലാണു തീരുമാനം. മാത്യു ടി തോമസ് യോഗത്തില്‍ പങ്കെടുത്തില്ല. നാളെ മന്ത്രിസ്ഥാനം രാജിവെക്കുമെന്ന് മാത്യു ടി തോമസ് അറിയിച്ചു.

മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട തര്‍ക്കം രൂക്ഷമായതിനെത്തുടര്‍ന്ന് പാര്‍ട്ടിയുടെ മൂന്ന് എംഎല്‍എമാരോടും ബെംഗളൂരുവിലെത്തി തന്നെ കാണാന്‍ ദേവെഗൗഡ ആവശ്യപ്പെടുകയായിരുന്നു. അതേസമയം മാത്യു ടി.തോമസിന്റെ അസാന്നിധ്യത്തില്‍ ഏകപക്ഷീയമായി എടുത്ത തീരുമാനം പാര്‍ട്ടിയില്‍ പുതിയ പ്രശ്‌നങ്ങളുണ്ടാക്കിയേക്കും എന്നും റിപോര്‍ട്ടുകളുണ്ട്. പരസ്യമായി പ്രതിഷേധിക്കരുതെന്നു മാത്യു ടി.തോമസിനോടു നേതൃത്വം അഭ്യര്‍ഥിച്ചിട്ടുണ്ട്. രണ്ടര വര്‍ഷം കഴിഞ്ഞ് മന്ത്രിയെ മാറ്റാന്‍ ധാരണയുണ്ടായിരുന്നതായി ദേവെഗൗഡ പറഞ്ഞതായി സി.കെ.നാണു അറിയിച്ചു.

രണ്ടരവര്‍ഷം കഴിയുമ്പോള്‍ തനിക്ക് മന്ത്രിസ്ഥാനം നല്‍കുമെന്ന് മന്ത്രിസഭാ രൂപീകരണ വേളയില്‍ തന്നെ ധാരണ ഉണ്ടായിരുന്നുവെന്ന് കൃഷ്ണന്‍കുട്ടി അവകാശപ്പെടുന്നു.


Next Story

RELATED STORIES

Share it