യൂസഫ് തരിഗാമിയെ കാണാനില്ല; സുപ്രീം കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി

ആഗസ്റ്റ് 5ന് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്ര നടപടിയ്ക്കു പിന്നാലെ വീട്ടുതടങ്കലിലാണ് തരിഗാമി. തരിഗാമിക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.

Update: 2019-08-24 10:21 GMT

ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ എംഎല്‍എയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ യൂസഫ് തരിഗാമിയെ കാണാനില്ലെന്ന് ആരോപിച്ച് സിപിഎമ്മിൻറെ റിട്ട് ഹരജി. സീതാറാം യെച്ചൂരിയാണ് സുപ്രീം കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി നല്‍കിയത്.

ആഗസ്റ്റ് 5ന് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്ര നടപടിയ്ക്കു പിന്നാലെ വീട്ടുതടങ്കലിലാണ് തരിഗാമി. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ തരിഗാമിക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. തരിഗാമിയെ കാണാനായി ഈമാസം ആദ്യം യെച്ചൂരി ശ്രീനഗറിലേക്ക് പോയിരുന്നു. എന്നാല്‍ അദ്ദേഹത്തിന് അനുമതി നിഷേധിക്കുകയായിരുന്നു.

അതിനിടെ, രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാക്കളുടെ ഒരു സംഘം ഇന്ന് ശ്രീനഗര്‍ സന്ദര്‍ശിക്കാൻ ശ്രമിച്ചെങ്കിലും ശ്രീനഗർ വിമാനത്താവളത്തിൽ വച്ച് തടയുകയും തിരിച്ചയക്കുകയുമായിരുന്നു. 

                                    തേജസ് ന്യൂസ് യുട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

Tags:    

Similar News