കേന്ദ്ര സർക്കാർ ആർട്ടിക്കിൾ 370 റദ്ദാക്കി ഒരു മാസം തികഞ്ഞു; കശ്മീർ സാധാരണ നിലയിലല്ല

കാണിക്കുന്നത് തീർത്തും തെറ്റാണ്. ഫോണുകൾ പ്രവർത്തിക്കുന്നില്ല. ലാൻഡ്‌ലൈനുകൾ പ്രവർത്തനക്ഷമമാണെന്ന് അവർ അവകാശപ്പെടുന്നു, പക്ഷേ ഞാൻ ചോദിക്കുന്നു, എവിടെയാണ് ആശയവിനിമയം നടത്താനുള്ള അവസരം?

Update: 2019-09-06 09:17 GMT

കശ്മീർ: ആഗസ്ത് 5ന് കേന്ദ്ര സർക്കാർ ഭരണഘടനയിലെ ആർട്ടിക്കിൾ 370 റദ്ദാക്കി ഒരു മാസം തികഞ്ഞു. കർഫ്യൂ ഏർപ്പെടുത്തി ജമ്മു കശ്മീരിൽ എല്ലാ ആശയ വിനിമയ മാർഗങ്ങളും താൽക്കാലികമായി നിർത്തിവയ്ക്കുകയും മാധ്യമ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. കശ്മീരിൽ സ്ഥിതിഗതികൾ സാധാരണ നിലയിലാണെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. എന്നാൽ സാധാരണ അവസ്ഥയിലേക്ക് താഴ്വര തിരിച്ചെത്തിയില്ലെന്നാണ് കശ്മീരികൾ പറയുന്നതായി ദി ക്വിൻറ് റിപോർട്ട് ചെയ്യുന്നത്.

കശ്മീർ നിവാസിയും വിദ്യാർഥിയുമായ അരൂജ് ഭട്ട് പറയുന്നത് ഇങ്ങനെയാണ്..

"ഇത് വിദ്യാർത്ഥികളെ ശരിക്കും വിഷമിപ്പിക്കുന്നു. ഞങ്ങളുടെ പഠനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഞങ്ങൾക്ക് ബുദ്ധിമുട്ടാണ്. ഞങ്ങൾ വീട്ടുതടങ്കലിലാണ്. ഞങ്ങളുടെ വീടുകളിൽ നിന്ന് പുറത്തുപോയി ആശയവിനിമയം നടത്താൻ ഞങ്ങൾക്ക് അനുവാദമില്ല. "

കശ്മീരിലെ സ്ഥിതി സാധാരണ നിലയിലാണെന്ന് അവകാശപ്പെടുന്ന എല്ലാ റിപോർട്ടുകളും തെറ്റാണെന്ന് മധ്യവയസ്‌കയായ ഇർഫാന പറഞ്ഞു. ഫോണുകൾ ഇപ്പോഴും പ്രവർത്തിക്കുന്നില്ലെന്ന് അവർ പറയുന്നത്.


"കാണിക്കുന്നത് തീർത്തും തെറ്റാണ്. ഫോണുകൾ പ്രവർത്തിക്കുന്നില്ല. ലാൻഡ്‌ലൈനുകൾ പ്രവർത്തനക്ഷമമാണെന്ന് അവർ അവകാശപ്പെടുന്നു, പക്ഷേ ഞാൻ ചോദിക്കുന്നു, എവിടെയാണ് ആശയവിനിമയം നടത്താനുള്ള അവസരം? ഞങ്ങൾക്ക് ആരുമായും ബന്ധപ്പെടാൻ കഴിയില്ല. ഞങ്ങൾ കുടുംബങ്ങൾക്ക് സന്ദേശങ്ങൾ അയയ്‌ക്കുന്നുവെന്ന് കാണിക്കുന്നു. എല്ലാ വീട്ടിലും ആളുകൾക്ക് അസുഖമുണ്ട്, എന്നാൽ പണമുണ്ടെങ്കിൽ മാത്രമേ ഒരാൾക്ക് മരുന്നുകൾ വാങ്ങാൻ കഴിയൂ. ഒരു തൊഴിലാളിയോ ദരിദ്രനോ എങ്ങനെ അതിജീവിക്കുമെന്ന് അവർ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? "

ഞങ്ങളെ തടവിലാക്കിയ അവസ്ഥയാണ്, അതുകൊണ്ട് തന്നെ ഓരോ കശ്മീരിയുടെയും രക്തം തിളച്ചുമറിയുകയാണെന്ന് യുറൂസ എന്ന പെൺകുട്ടി പറയുന്നു. ആശയവിനിമയ ഉപരോധം മൂലം മധ്യവയസ്‌കനായ ജാവേദിന് ഗർഭിണിയായ ഭാര്യയോടൊപ്പം ആശുപത്രിയിലെത്താൻ വളരെ ദൂരം നടക്കേണ്ടി വന്നു.

"ഞാൻ ഒരിക്കലും വോട്ട് ചെയ്തിട്ടില്ല. ഞാൻ ആർക്കാണ് വോട്ട് ചെയ്യേണ്ടത്? നേതാക്കൾ ഇവിടെ നല്ലവരല്ല. എപ്പോഴാണ് അവർ സാധാരണക്കാർക്ക് വേണ്ടി ആശങ്ക പ്രകടിപ്പിച്ചത്? അവർ പണം വിഴുങ്ങുകയാണ്. സാധാരണക്കാർക്കായി അവർ എന്താണ് ചെയ്തത്? "


പേര് വെളിപ്പെടുത്താൻ തയാറാകാത്ത കശ്മീരിലെ ഒരു പോലീസുകാരൻ, കശ്മീരികൾ അനുഭവിക്കുന്ന അവസ്ഥയെക്കുറിച്ച് അസ്വസ്ഥത പ്രകടിപ്പിച്ചു, "ആളുകൾക്ക് ഇന്ത്യയോടുള്ള വിശ്വാസം നഷ്ടപ്പെട്ടു. അവർക്ക് ആർട്ടിക്കിൾ 370 റദ്ദാക്കണമെങ്കിൽ ജനങ്ങളോട് സംസാരിക്കുകയും പിന്തുണ നേടുകയും ചെയ്യണമായിരുന്നു."

നിരവധി മനുഷ്യാവകാശ ലംഘനങ്ങളുടെ റിപോർട്ടുകളാണ് കശ്മീരിൽ നിന്ന് ദിവസേന റിപോർട്ട് ചെയ്യപ്പെടുന്നത്. കുട്ടികളെയടക്കം ജയിലിൽ പാർപ്പിക്കുന്നതായാണ് പുറത്ത് വരുന്ന വിവരങ്ങൾ. അതേസമയം കശ്മീര്‍ വീട്ടുതടങ്കലില്‍ കഴിയുന്ന മെഹബൂബ മുഫ്തിയുടെ മകള്‍ സനാ ഇല്‍ത്തിജയ്ക്ക് ശ്രീനഗറിലേക്ക് പോവാനും അമ്മയെ കാണാനും സുപ്രിംകോടതി അനുമതി നൽകിയിട്ടുണ്ട്. 

Full View

Tags:    

Similar News