പൗരത്വ പ്രക്ഷോഭം: പരപ്പനങ്ങാടിയിലും സംഘപരിവാറിനെ ബഹിഷ്‌കരിച്ച് ജനങ്ങള്‍

ഇന്ന് മൂന്നര മണി മുതലാണ് വ്യാപാര സ്ഥാപനങ്ങള്‍ അടച്ചും, വാഹനങ്ങള്‍ നിരത്തില്‍ ഇറക്കാതെയും ജനങ്ങള്‍ ബിജെപിക്കെതിരെ ബഹിഷ്‌കരണവുമായി രംഗത്തെത്തിയത്.

Update: 2020-01-18 12:11 GMT

പരപ്പനങ്ങാടി: പൗരത്വ നിയമത്തെ അനുകൂലിച്ച് ബിജെപി നടത്തുന്ന പരിപാടികള്‍ ബഹിഷ്‌കരിച്ച് നടത്തുന്ന ഹര്‍ത്താലിന് തുല്യമായ പ്രതിഷേധം പരപ്പനങ്ങാടിയിലും. ഇന്ന് മൂന്നര മണി മുതലാണ് വ്യാപാര സ്ഥാപനങ്ങള്‍ അടച്ചും, വാഹനങ്ങള്‍ നിരത്തില്‍ ഇറക്കാതെയും ജനങ്ങള്‍ ബിജെപിക്കെതിരെ ബഹിഷ്‌കരണവുമായി രംഗത്തെത്തിയത്.

ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി പങ്കെടുക്കുന്ന സമ്മേളനവും പുത്തരിക്കലില്‍ നിന്ന് തുടങ്ങുന്ന പ്രകടനവും ബഹിഷ്‌കരിക്കാന്‍ ആരും ആഹ്വാനം ചെയ്തിട്ടില്ലങ്കിലും ജനം മുന്നിട്ടിറങ്ങുകയായിരുന്നു.

രാവിലെ തന്നെ തെരുവുകളില്‍ 'ഷൂ നക്കരുത്', 'ഗുജറാത്ത് ഓര്‍മയുണ്ട് പക്ഷെ, ഷൂ നക്കരുത്' എന്ന് എഴുതിയ ബാനറുകള്‍ നിറങ്ങു. ഷൂമാലകള്‍ തെരുവുകള്‍ തോറും തൂക്കി യുവാക്കളും പ്രതിഷേധത്തിന് ശക്തി പകര്‍ന്നു. ശക്തമായ പോലിസാണ് പരപ്പനങ്ങാടിയില്‍ നിലയുറപ്പിച്ചിട്ടുള്ളത്.


Tags:    

Similar News