പ്രധാനമന്ത്രി ഉന്നത മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി

Update: 2019-02-26 19:18 GMT
പ്രധാനമന്ത്രി ഉന്നത മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണത്തിനു തിരിച്ചടിയായി ബാല്‍ക്കോട്ടില്‍ നടത്തിയ സൈനിക നീക്കത്തിനു പിന്നാലെ സാഹചര്യങ്ങള്‍ വിലയിരുത്താനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നത കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയിലെ അദ്ദേഹത്തിന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച. യോഗത്തില്‍ സൈനികനീക്കത്തിന്റെ നേട്ടങ്ങളെ കുറിച്ചും സാഹചര്യങ്ങളെ കുറിച്ചും പ്രധാനമന്ത്രി വിശദീകരിച്ചു. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്, പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് എന്നിവരും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും യോഗത്തില്‍ പങ്കെടുത്തു.




Tags:    

Similar News