ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ കരാര്‍: വ്യോമസേനാ മേധാവിയുമായി പ്രധാനമന്ത്രിയുടെ പ്രത്യേക കൂടിക്കാഴ്ച
ന്യൂഡല്‍ഹി: ഇന്ത്യ- പാകിസ്താന്‍ വെടിനിര്‍ത്തല്‍ സംബന്ധിച്ച് വ്യോമസേനാ മേധാവി എ പി സിങുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ വസതിയില്‍ പ്രധാന സുരക്ഷാ യോഗം ചേര്‍ന്നതിനു തൊട്ടുപിന്നാലെയാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും വ്യോമസേനാ മേധാവി എ പി സിങുമായും പ്രത്യേകം കൂടിക്കാഴ്ച നടത്തിയത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, മൂന്ന് സൈനിക മേധാവികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.