അഞ്ച് മന്ത്രിസഭാ സമിതികൾ കൂടി പ്രഖ്യാപിച്ച് പ്രധാനമന്ത്രി; എല്ലാ സമിതികളിലും അമിത് ഷാ

ഇതുവരെ പ്രഖ്യാപിച്ച എട്ടു സമിതികളിലും അമിത് ഷാ അംഗമാണ്. അതേസമയം ആറ് സമിതികളിൽ മാത്രമാണ് മോദി അംഗമായുള്ളത്.

Update: 2019-06-06 07:52 GMT

ന്യുഡൽഹി: അഞ്ച് മന്ത്രിസഭാ ഉപസമിതികൾ കൂടി പ്രഖ്യാപിച്ച് പ്രധാനമന്ത്രി. അതിൽ രണ്ടു സമിതികളുടെയും അദ്ധ്യക്ഷൻ അമിത് ഷാ ആണ്. പാർലമെൻററി കാര്യത്തിനും സർക്കാർ വീടുകൾ അനുവദിക്കുന്നതിനുമുള്ള സമിതികളിലാണ് അമിത് ഷായെ അദ്ധ്യക്ഷനാക്കിയത്. നിയമനങ്ങൾക്കുള്ള മന്ത്രിസഭാ സമിതിയിൽ പ്രധാനമന്ത്രിയും അമിത് ഷായും മാത്രമാണ് ഉള്ളത്.

സഖ്യകക്ഷി മന്ത്രിമാരെ കൂടി ഉൾപ്പെടുത്തിയാണ് രാഷ്ട്രീയകാര്യ സമിതിയുടെ രൂപീകരണം. എന്നാൽ ഇതുവരെ പ്രഖ്യാപിച്ച എട്ടു സമിതികളിലും അമിത് ഷാ അംഗമാണ്. അതേസമയം ആറ് സമിതികളിൽ മാത്രമാണ് മോദി അംഗമായുള്ളത്. പുതുതായി തിരഞ്ഞെടുത്ത സർക്കാരിൽ അമിത്ഷായുടെ സ്ഥാനം എന്താണെന്ന സന്ദേശം നൽകിയാണ് മന്ത്രിസഭാ സമിതികളുടെ രൂപീകരണം.

നിക്ഷേപം തൊഴിൽ സുരക്ഷാ കാര്യങ്ങൾ എന്നിവയ്ക്ക് ഉള്ള മന്ത്രിസഭാ സമിതികൾ നേരത്തെ തന്നെ രൂപീകരിച്ചിരുന്നു. സ‍ര്‍ക്കാരിന് മുന്നിൽ വലിയ വെല്ലുവിളികളായി നിൽക്കുന്ന സാമ്പത്തിക മാന്ദ്യവും തൊഴിലില്ലായ്മയും പരിഹരിക്കുന്നതിനും പ്രധാനമന്ത്രി ചെയര്‍മാനായി സമിതി രൂപീകരിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിൻറെ ഭരണ ചക്രം അമിത് ഷായിലേക്ക് നീങ്ങുന്നതിൻറെ സൂചനയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.  

Tags:    

Similar News