കശ്മീരിന് ഐക്യദാര്‍ഢ്യം; വെള്ളിയാഴ്ച അരമണിക്കൂര്‍ മാറ്റിവയ്ക്കണമെന്ന് ഇമ്രാന്‍ ഖാന്‍

ഇന്ത്യന്‍ അധീന കശ്മീരിലുള്ളവര്‍ക്കൊപ്പം പാകിസ്താനുണ്ടെന്ന സന്ദേശം നല്‍കുന്നതാകണം ഈ ഐക്യദാര്‍ഢ്യം. ഇന്ത്യയുടെ ഫാഷിസ്റ്റ് നടപടിക്കും 24 ദിവസങ്ങളായി തുടരുന്ന നിരോധനാജ്ഞയ്ക്കും എതിരാണ് ഈ ഐക്യദാര്‍ഢ്യം. ഇമ്രാന്‍ ഖാന്‍ ട്വീറ്റ് ചെയ്തു.

Update: 2019-08-29 15:02 GMT

ന്യൂഡല്‍ഹി: കശ്മീരിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വെള്ളിയാഴ്ച്ച അരമണിക്കൂര്‍ രംഗത്തിറങ്ങാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്ത് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് ഐക്യദാര്‍ഢ്യ പ്രഖ്യാപനം. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ 12.30 വരെയുള്ള അരമണിക്കൂര്‍ സമയമാണ് കശ്മീരിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് പാകിസ്താന്‍ മാറ്റിവയ്ക്കുക.

                                                        തേജസ് ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കശ്മീരിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എല്ലാ പാകിസ്താനികളും നാളെ രംഗത്തിറങ്ങണമെന്ന് പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ട്വീറ്റിലൂടെ ആവശ്യപ്പെട്ടു. ഇന്ത്യന്‍ അധീന കശ്മീരിലുള്ളവര്‍ക്കൊപ്പം പാകിസ്താനുണ്ടെന്ന സന്ദേശം നല്‍കുന്നതാകണം ഈ ഐക്യദാര്‍ഢ്യം. ഇന്ത്യയുടെ ഫാഷിസ്റ്റ് നടപടിക്കും 24 ദിവസങ്ങളായി തുടരുന്ന നിരോധനാജ്ഞയ്ക്കും എതിരാണ് ഈ ഐക്യദാര്‍ഢ്യം. ഇമ്രാന്‍ ഖാന്‍ ട്വീറ്റ് ചെയ്തു.

അതേസമയം, പാകിസ്താന്റേത് നിരുത്തരവാദിത്തപരമായ പ്രതികരണങ്ങളാണെന്നാണ് ഇന്ത്യ പറയുന്നത്. പാക് നേതാക്കളുടെ പ്രസ്താവനകള്‍ പ്രതിഷേധമുണ്ടെന്നും ഇന്ത്യ അറിയിച്ചു.




Tags:    

Similar News